News Kerala

30 സീറ്റുകൾ ലക്ഷ്യമിട്ട് ബിജെപി; വോട്ട് പിടിക്കാൻ നിതിൻ നബിൻ പ്ലാൻ, കൊച്ചിയിൽ നിർണ്ണായക യോഗം

Axenews | 30 സീറ്റുകൾ ലക്ഷ്യമിട്ട് ബിജെപി; വോട്ട് പിടിക്കാൻ നിതിൻ നബിൻ പ്ലാൻ, കൊച്ചിയിൽ നിർണ്ണായക യോഗം

by webdesk2 on | 07-02-2026 10:10:21

Share: Share on WhatsApp Visits: 6


30 സീറ്റുകൾ ലക്ഷ്യമിട്ട് ബിജെപി; വോട്ട് പിടിക്കാൻ നിതിൻ നബിൻ പ്ലാൻ, കൊച്ചിയിൽ നിർണ്ണായക യോഗം

കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ 30 സീറ്റുകളിലെ വിജയം ഉറപ്പാക്കാൻ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ കൊച്ചിയിൽ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പാർട്ടിക്ക് 30 ശതമാനത്തിലധികം വോട്ട് ലഭിച്ച 30 നിയമസഭാ മണ്ഡലങ്ങളിൽ എന്തു വിലകൊടുത്തും വിജയം ഉറപ്പാക്കാനാണ് അദ്ദേഹം നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ഈ മണ്ഡലങ്ങളിൽ ഒരു കക്ഷിയിലും പെടാതെ ചാഞ്ചാടി നില്‍ക്കുന്ന 10 ശതമാനത്തോളം വോട്ടുകൾ ബിജെപിയ്ക്ക് അനുകൂലമാക്കാനാണ് നീക്കം.

ശബരിമല സ്വർണ്ണക്കൊള്ളയും മോദി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുമാവും ബിജെപി പ്രധാന പ്രചാരണ വിഷയമാക്കുക. ഇടതു-വലത് മുന്നണികൾ സനാതന ധർമ്മത്തെ നശിപ്പിക്കുകയാണെന്നും കേരളത്തെ തകർച്ചയിലേക്ക് നയിക്കുന്ന ഈ അഴിമതി കൂട്ടുകെട്ടിനെതിരെ ജനങ്ങൾ അണിനിരക്കണമെന്നും നിതിൻ നബിൻ ആഹ്വാനം ചെയ്തു. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നെടുമ്പാശ്ശേരിയിൽ താജ് ഹോട്ടലിൽ നടന്ന സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. തുഷാർ വെള്ളാപ്പള്ളി, സാബു ജേക്കബ് തുടങ്ങിയ എൻഡിഎ ഘടകകക്ഷി നേതാക്കളുമായും ദേശീയ അധ്യക്ഷൻ കൂടിക്കാഴ്ച നടത്തി വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകി.

Share:

Search

Recent News
Popular News
Top Trending


Leave a Comment