News Kerala

ഗുണ്ടാ പിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ബലാത്സംഗം ചെയ്തു

Axenews | ഗുണ്ടാ പിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ബലാത്സംഗം ചെയ്തു

by webdesk2 on | 06-02-2026 11:56:55

Share: Share on WhatsApp Visits: 9


ഗുണ്ടാ പിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ബലാത്സംഗം ചെയ്തു

തിരുവല്ല: തിരുവല്ലയിലെ സ്പായില്‍ ഗുണ്ടാപ്പിരിവ് നല്‍കാന്‍ വിസമ്മതിച്ച ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും സംഘവും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ഈ മാസം ഒന്നിനാണ് ക്രൂരമായ സംഭവം നടന്നത്. സംഭവത്തില്‍ പ്രധാന പ്രതിയായ  മരണ സുബിന്‍ എന്നറിയപ്പെടുന്ന സുബിന്‍ അലക്സാണ്ടര്‍ ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ഉള്‍പ്പെട്ട മറ്റ് മൂന്ന് പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

തിരുവല്ലയിലെ സ്പായില്‍ കഴിഞ്ഞ കുറച്ചുനാളുകളായി സുബിനും കൂട്ടാളികളും നിരന്തരം ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടിരുന്നു. സംഭവദിവസം 50,000 രൂപ ആവശ്യപ്പെട്ടാണ് സംഘം സ്ഥാപനത്തിലെത്തിയത്. എന്നാല്‍ പണം നല്‍കാന്‍ ജീവനക്കാര്‍ വിസമ്മതിച്ചതോടെ പ്രതികള്‍ അക്രമാസക്തരാകുകയും സ്പാ ജീവനക്കാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സംഘം, 25,000 രൂപ ബലം പ്രയോഗിച്ച് തട്ടിയെടുക്കുകയും ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി മടങ്ങുകയും ചെയ്തു.

പിടിയിലായ സുബിന്‍ അലക്സാണ്ടര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും കാപ്പാ നിയമപ്രകാരം നടപടി നേരിട്ടിട്ടുള്ള വ്യക്തിയുമാണ്. ഇയാള്‍ക്കെതിരെയും കൂട്ടാളികള്‍ക്കെതിരെയും ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, പണം തട്ടിയെടുക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഒളിവില്‍ പോയ പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഇവര്‍ക്കെതിരെയും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment