News Kerala

മണിയന്‍പിള്ള രാജുവിന്റെ കാറിടിച്ച് ഉണ്ടായ അപകടം; പൊലീസ് നടപടിയില്‍ ഗുരുതര വീഴ്ചകളെന്ന് റിപ്പോര്‍ട്ട്

Axenews | മണിയന്‍പിള്ള രാജുവിന്റെ കാറിടിച്ച് ഉണ്ടായ അപകടം; പൊലീസ് നടപടിയില്‍ ഗുരുതര വീഴ്ചകളെന്ന് റിപ്പോര്‍ട്ട്

by webdesk3 on | 06-02-2026 11:52:04 Last Updated by webdesk3

Share: Share on WhatsApp Visits: 13


മണിയന്‍പിള്ള രാജുവിന്റെ കാറിടിച്ച് ഉണ്ടായ അപകടം; പൊലീസ് നടപടിയില്‍ ഗുരുതര വീഴ്ചകളെന്ന് റിപ്പോര്‍ട്ട്


മണിയന്‍പിള്ള രാജുവിന്റെ കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിന് പിന്നാലെ പൊലീസ് സ്വീകരിച്ച നടപടികളില്‍ ഗുരുതര വീഴ്ചകളുണ്ടായതായി റിപ്പോര്‍ട്ട്. അപകടം ഉണ്ടാക്കിയ മണിയന്‍പിള്ള രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നില്ലെന്നാണ് കണ്ടെത്തല്‍. കൂടാതെ, അപകടത്തിന് ശേഷം രാത്രി നിര്‍ത്താതെ പോയ വാഹനം കണ്ടെത്തുന്നതിനായി പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു ശ്രമവും ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അപകടസമയത്ത് മണിയന്‍പിള്ള രാജു മദ്യപിച്ചിരുന്നോയെന്ന് പരിശോധിക്കുന്നതിനുള്ള വൈദ്യപരിശോധന പൊലീസ് 12 മണിക്കൂര്‍ വൈകിയാണ് നടത്തിയത്. ഇതോടെ കേസ് അട്ടിമറിക്കാന്‍ പൊലീസ് കൂട്ടുനിന്നോ എന്ന ഗുരുതര ആരോപണമാണ് ഉയരുന്നത്. എട്ട് മണിക്കൂറിന് ശേഷമുള്ള വൈദ്യപരിശോധനക്ക് പ്രസക്തിയില്ലെന്നതാണ് വിദഗ്ധരുടെ അഭിപ്രായം.

അതേസമയം, സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്ന് പൊലീസ് കമ്മീഷണര്‍ കെ കാര്‍ത്തിക് വ്യക്തമാക്കി. വിഷയത്തില്‍ വിശദമായ പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു. അപകടം നടന്ന രാത്രിയില്‍ തന്നെ പൊലീസ് രാജുവിന്റെ വീട്ടിലെത്തിയിരുന്നെങ്കിലും വാഹനം കണ്ടെത്താനായില്ലെന്നും വീട് പൂട്ടിയ നിലയിലായിരുന്നുവെന്നുമാണ് കമ്മീഷണര്‍ ് പതികരിച്ചത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment