by webdesk2 on | 06-02-2026 09:41:31 Last Updated by webdesk2
തിരുവനന്തപുരം: നഗരത്തില്‍ കാറിടിച്ച് നിര്‍ത്താതെ പോയ സംഭവത്തില്‍ പ്രശസ്ത സിനിമാ നടന് മണിയന്‍പിള്ള രാജുവിനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന് ശേഷം നിര്‍ത്താതെ പോയതിനും അശ്രദ്ധമായി വാഹനമോടിച്ചതിനുമാണ് നടപടി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
കഴിഞ്ഞ ദിവസം രാത്രി ട്രിവാന്‍ഡ്രം ക്ലബ്ബിന് സമീപമായിരുന്നു അപകടം നടന്നത്. മണിയന്‍പിള്ള രാജു ഓടിച്ചിരുന്ന കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവര്‍ക്ക് പരിക്കേറ്റു. റോഡിലേക്ക് തെറിച്ചുവീണ യുവാക്കളുടെ കാലിനും കഴുത്തിനും ഗുരുതരമായ പരിക്കുകളുണ്ട്. ഇവര്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടം നടന്നിട്ടും പരിക്കേറ്റവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കാനോ ആശുപത്രിയിലെത്തിക്കാനോ ശ്രമിക്കാതെ നടന് വാഹനം ഓടിച്ചുപോയെന്നാണ് പരാതിയില്‍ പറയുന്നത്.
അതേസമയം, അപകടത്തില്‍ താന്‍ മനഃപൂര്‍വ്വം വീഴ്ച വരുത്തിയിട്ടില്ലെന്ന് മണിയന്‍പിള്ള രാജു പ്രതികരിച്ചു. ബൈക്ക് തന്റെ കാറില്‍ വന്നിടിക്കുകയായിരുന്നുവെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. കാറോടിച്ചത് ഞാന്‍ തന്നെയാണ്. ഞാന്‍ ഒരു ക്യാന്‍സര്‍ രോഗിയാണ്, കൂടാതെ ചിക്കന്‍ഗുനിയയും ബാധിച്ചിട്ടുണ്ട്. അപകടമുണ്ടായപ്പോള്‍ പെട്ടെന്നുണ്ടായ പരിഭ്രാന്തി കാരണമാണ് പുറത്തിറങ്ങാതിരുന്നത്. എന്നാല്‍ ഉടന്‍ തന്നെ സുഹൃത്തുക്കളെ വിളിച്ച് ആംബുലന്‍സ് ഏര്‍പ്പാടാക്കാന്‍ ആവശ്യപ്പെടുകയും രാവിലെ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തിരുന്നു, അദ്ദേഹം വിശദീകരിച്ചു.
പരുക്കേറ്റ യുവാക്കളുടെ മൊഴിയുടെയും പരാതിയുടെയും അടിസ്ഥാനത്തിലാണ് മ്യൂസിയം പോലീസ് കേസെടുത്തത്. അപകട സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഇംഗ്ലണ്ടിനെ തകര്‍ത്ത് അണ്ടര്‍ 19 ലോക കിരീടം ഇന്ത്യക്ക്
ശബരിമല സ്വര്‍ണക്കൊള്ള: അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം - വി ഡി സതീശന്
സൂരജ് ലാമയുടെ തിരോധാനം: ഡിഎന്‍എ പരിശോധനയില്‍ മൃതദേഹം സൂരജ് ലാമയുടേതെന്ന് സ്ഥിരീകരിച്ചു
ഗുണ്ടാ പിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ബലാത്സംഗം ചെയ്തു
മണിയന്‍പിള്ള രാജുവിന്റെ കാറിടിച്ച് ഉണ്ടായ അപകടം; പൊലീസ് നടപടിയില്‍ ഗുരുതര വീഴ്ചകളെന്ന് റിപ്പോര്‍ട്ട്
ശബരിമല സ്വര്‍ണക്കൊള്ള കേസ്: എസ് ശ്രീകുമാര്‍ ഇഡിക്ക് മുന്നില്‍ ഹാജരായി; സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം കടുപ്പിച്ച് ഇഡി
പത്മവിഭൂഷണ്‍ നിരസിക്കാന്‍ വി എസ് അച്യുതാനന്ദന്റെ കുടുംബം
കാര്‍ ഇടച്ച് യുവാക്കള്‍ക്ക് പരുക്കേറ്റ സംഭവം: മണിയന്‍പിളള രാജു അറസ്റ്റില്‍
ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന് ഇന്ന് കേരളത്തില്‍
നടന് മണിയന്‍പിള്ള രാജുവിന്റെ കാറിടിച്ച് രണ്ടുപേര്‍ക്ക് പരുക്ക്; വാഹനം നിര്‍ത്താതെ പോയെന്ന് പരാതി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്