by webdesk2 on | 06-02-2026 07:50:32 Last Updated by webdesk3
തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള നിതിന്‍ നബീന്റെ ആദ്യ കേരള സന്ദര്‍ശനം ഇന്ന് ആരംഭിക്കും. 2026-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി എത്തുന്ന അദ്ദേഹം വെള്ളി, ശനി ദിവസങ്ങളില്‍ കൊച്ചിയിലും തൃശൂരിലും വിവിധ പരിപാടികളില്‍ പങ്കെടുക്കും.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45-ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹത്തിന് ബിജെപി സംസ്ഥാന നേതൃത്വം ഉജ്ജ്വല സ്വീകരണം നല്‍കും. ഉച്ചയ്ക്ക് 2.30-ന് നെടുമ്പാശ്ശേരിയില്‍ വെച്ച് ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ അദ്ദേഹം അധ്യക്ഷത വഹിക്കും. തുടര്‍ന്ന് എറണാകുളം, ആലപ്പുഴ റവന്യൂ ജില്ലകളിലെ ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യും.
അങ്കമാലിയിലെ അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററിലാണ് സമ്മേളനം നടക്കുന്നത്. വൈകുന്നേരം കൊച്ചി പാലാരിവട്ടത്ത് നടക്കുന്ന എന്‍ഡിഎ നേതാക്കളുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും. രാത്രി 8.10-ന് എളമക്കരയിലെ പ്രാന്ത കാര്യാലയത്തില്‍ നടക്കുന്ന സുപ്രധാന യോഗത്തിലും അദ്ദേഹം സംസാരിക്കും.
ഫെബ്രുവരി ഏഴിന് ശനിയാഴ്ച രാവിലെ 7.45-ന് കാലടിയിലെ ശ്രീ ശൃംഗേരി ശങ്കര മഠത്തിലും ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലും അദ്ദേഹം ദര്‍ശനം നടത്തും. തുടര്‍ന്ന് തൃശൂരിലേക്ക് തിരിക്കുന്ന അദ്ദേഹം ഒല്ലൂക്കരയിലെ സോണല്‍ കോര്പ്പറേഷന് ഓഫീസിന് സമീപം ചുമരെഴുത്ത് നടത്തി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കും. 2026-ലെ കേന്ദ്ര ബജറ്റിനെക്കുറിച്ചും വികസിത കേരളത്തെക്കുറിച്ചും തൃശൂര്‍ ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന ബൗദ്ധിക സംഗമത്തില്‍ അദ്ദേഹം സംസാരിക്കും.
ജനുവരി 20-ന് ദേശീയ അധ്യക്ഷനായി ചുമതലയേറ്റ ശേഷം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിതിന്‍ നബിന്റെ ഈ സന്ദര്‍ശനം.
ഇംഗ്ലണ്ടിനെ തകര്‍ത്ത് അണ്ടര്‍ 19 ലോക കിരീടം ഇന്ത്യക്ക്
ശബരിമല സ്വര്‍ണക്കൊള്ള: അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം - വി ഡി സതീശന്
സൂരജ് ലാമയുടെ തിരോധാനം: ഡിഎന്‍എ പരിശോധനയില്‍ മൃതദേഹം സൂരജ് ലാമയുടേതെന്ന് സ്ഥിരീകരിച്ചു
ഗുണ്ടാ പിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ബലാത്സംഗം ചെയ്തു
മണിയന്‍പിള്ള രാജുവിന്റെ കാറിടിച്ച് ഉണ്ടായ അപകടം; പൊലീസ് നടപടിയില്‍ ഗുരുതര വീഴ്ചകളെന്ന് റിപ്പോര്‍ട്ട്
ശബരിമല സ്വര്‍ണക്കൊള്ള കേസ്: എസ് ശ്രീകുമാര്‍ ഇഡിക്ക് മുന്നില്‍ ഹാജരായി; സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം കടുപ്പിച്ച് ഇഡി
പത്മവിഭൂഷണ്‍ നിരസിക്കാന്‍ വി എസ് അച്യുതാനന്ദന്റെ കുടുംബം
കാര്‍ ഇടച്ച് യുവാക്കള്‍ക്ക് പരുക്കേറ്റ സംഭവം: മണിയന്‍പിളള രാജു അറസ്റ്റില്‍
ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന് ഇന്ന് കേരളത്തില്‍
നടന് മണിയന്‍പിള്ള രാജുവിന്റെ കാറിടിച്ച് രണ്ടുപേര്‍ക്ക് പരുക്ക്; വാഹനം നിര്‍ത്താതെ പോയെന്ന് പരാതി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്