News Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എസ് ശ്രീകുമാര്‍ ഇഡിക്ക് മുന്നില്‍ ഹാജരായി; സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം കടുപ്പിച്ച് ഇഡി

Axenews | ശബരിമല സ്വര്‍ണക്കൊള്ള കേസ്: എസ് ശ്രീകുമാര്‍ ഇഡിക്ക് മുന്നില്‍ ഹാജരായി; സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം കടുപ്പിച്ച് ഇഡി

by webdesk3 on | 06-02-2026 11:48:14 Last Updated by webdesk3

Share: Share on WhatsApp Visits: 70


 ശബരിമല സ്വര്‍ണക്കൊള്ള കേസ്: എസ് ശ്രീകുമാര്‍ ഇഡിക്ക് മുന്നില്‍ ഹാജരായി; സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം കടുപ്പിച്ച് ഇഡി


ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നില്‍ ഹാജരായി. കേസില്‍ ഇഡി ചോദ്യം ചെയ്യുന്ന രണ്ടാമത്തെ വ്യക്തിയാണ് എസ് ശ്രീകുമാര്‍. ദ്വാരപാലക കേസില്‍ മാത്രമാണ് ശ്രീകുമാര്‍ പ്രതിയെന്നതാണ് വിവരം.

സ്വര്‍ണക്കൊള്ള കേസില്‍ സ്വഭാവിക ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ, ഇഡി നടപടികേസില്‍ ജയില്‍ മോചിതനായ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി പ്രത്യേക അന്വേഷണസംഘത്തിന് (എസ്ഐടി) മുന്നില്‍ ഹാജരായി. ഇഞ്ചക്കല്ലിലെ എസ്ഐടി ഓഫീസിലാണ് ഹാജരായത്. ചൊവ്വയും വെള്ളിയാഴ്ചയും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന കോടതി നിര്‍ദേശവും നിലവിലുണ്ട്.

സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഉടന്‍ സമന്‍സ് അയയ്ക്കുമെന്നാണ് സൂചന. ഇതുവരെ കേസില്‍ മുരാരി ബാബുവിനെയാണ് ഇഡി ചോദ്യം ചെയ്തിട്ടുള്ളത്. പ്രതികളുടെ സാമ്പത്തിക ബന്ധങ്ങളും ഇടപാടുകളും കേന്ദ്രീകരിച്ച് വിശദമായ അന്വേഷണമാണ് പുരോഗമിക്കുന്നത്.

ഇതിനിടെ, ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ക്രിയേഷന്‍സിന് ഹാജരാകണമെന്ന് കാണിച്ച് ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment