News Kerala

നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാറിടിച്ച് രണ്ടുപേര്‍ക്ക് പരുക്ക്; വാഹനം നിര്‍ത്താതെ പോയെന്ന് പരാതി

Axenews | നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാറിടിച്ച് രണ്ടുപേര്‍ക്ക് പരുക്ക്; വാഹനം നിര്‍ത്താതെ പോയെന്ന് പരാതി

by webdesk2 on | 06-02-2026 07:20:07 Last Updated by webdesk3

Share: Share on WhatsApp Visits: 7


നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാറിടിച്ച് രണ്ടുപേര്‍ക്ക് പരുക്ക്;   വാഹനം നിര്‍ത്താതെ പോയെന്ന് പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാറിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ട്രിവാന്‍ഡ്രം ക്ലബ്ബിന് സമീപമുണ്ടായ അപകടത്തില്‍ ഇരുചക്ര വാഹനയാത്രക്കാരായ നിവേദിത് കൃഷ്ണ,സൂരജ് എന്നിവര്‍ക്കാണ് പരgക്കേറ്റത്. അപകടത്തിന് ശേഷം മണിയന്‍പിള്ള രാജുവിന്റെ വാഹനം നിര്‍ത്താതെ പോയെന്നാണ് പരാതി. കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇന്നലെ രാത്രി രണ്ടുവട്ടം പൊലീസ് മണിയന്‍പിള്ള രാജുവിന്റെ വീട്ടിലെത്തിയിരുന്നു.

അപകടത്തിന് പിന്നാലെ റോഡില്‍ നിന്ന് തെറിച്ചുവീണ യുവാക്കളുടെ കാലിനും കഴുത്തിനുമടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടമുണ്ടായിട്ടും മണിയന്‍ പിള്ള രാജു യുവാക്കള്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കാനോ രക്ഷിക്കാനോ ശ്രമിച്ചില്ലെന്നും വാഹനം നിര്‍ത്താതെ ഓടിച്ചുപോയെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് നടനെതിരെ പൊലീസ് കേസെടുത്തത്.

അതേസമയം, അപകടമുണ്ടാക്കിയ കാറുമായി മണിയന്‍പിള്ള രാജു ഇന്ന് സ്റ്റേഷനില്‍ ഹാജരാകുമെന്ന് പൊലീസിനെ അറിയിച്ചു.തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലാണ് ഹാജരാവുക.കാര്‍ ഓടിച്ചത് മണിയന്‍പിള്ള രാജു തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.




Share:

Search

Recent News
Popular News
Top Trending


Leave a Comment