News Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഇ.ഡി.

Axenews | ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഇ.ഡി.

by webdesk3 on | 21-01-2026 12:19:54

Share: Share on WhatsApp Visits: 76


 ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഇ.ഡി.


ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രതികളായ എ. പത്മകുമാറിന്റെയും എന്‍. വാസുവിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി ആരംഭിച്ചു. ഇന്നലെ നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയായാണ് ഇ.ഡിയുടെ നീക്കം. കവര്‍ച്ചാപണം ഉപയോഗിച്ച് സ്വന്തമാക്കിയതെന്ന സംശയമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടിയും പരിഗണനയിലാണെന്ന് അന്വേഷണ ഏജന്‍സി അറിയിച്ചു.

റെയ്ഡില്‍ നിന്നും ലഭിച്ച രേഖകളുടേയും ബാങ്കിംഗ് ഇടപാടുകളുടേയും പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ ചോദ്യം ചെയ്യാന്‍ ഇ.ഡി തയ്യാറെടുക്കുകയാണ്. അറസ്റ്റിലായവരുടെ വീടുകളിലും ബന്ധപ്പെട്ട സ്ഥലങ്ങളിലുമായി മണിക്കൂറുകള്‍ നീണ്ട പരിശോധന ഇന്നലെ നടന്നു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അടുത്ത ഘട്ട അന്വേഷണ നടപടികള്‍.

അതേസമയം, സ്വര്‍ണ്ണ കവര്‍ച്ചയിലൂടെ ഉണ്ണികൃഷ്ണന്‍ പോറ്റി വന്‍ സ്വത്ത് സമ്പാദനം നടത്തിയതായും ശബരിമലയിലെ സ്‌പോണ്‍സര്‍ഷിപ്പ് ഇടപാടുകളില്‍ വന്‍ ക്രമക്കേടുകള്‍ ഉണ്ടായതായും അന്വേഷണ സംഘം കണ്ടെത്തി.


Share:

Search

Recent News
Popular News
Top Trending


Leave a Comment