News Kerala

പാലക്കാട് ദേശീയപാത ഉപരോധിച്ച കേസ്: ഷാഫി പറമ്പിലിന് അറസ്റ്റ് വാറന്റ്

Axenews | പാലക്കാട് ദേശീയപാത ഉപരോധിച്ച കേസ്: ഷാഫി പറമ്പിലിന് അറസ്റ്റ് വാറന്റ്

by webdesk2 on | 21-01-2026 10:41:31 Last Updated by webdesk3

Share: Share on WhatsApp Visits: 8


പാലക്കാട് ദേശീയപാത ഉപരോധിച്ച കേസ്: ഷാഫി പറമ്പിലിന് അറസ്റ്റ് വാറന്റ്

ദേശീയപാത ഉപരോധിച്ച കേസില്‍ ഷാഫി പറമ്പിലിന് എംപിക്ക് അറസ്റ്റ് വാറന്റ്. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഷാഫിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിട്ടത്. 2022-ല്‍ പാലക്കാട് വെച്ച് നടത്തിയ പ്രതിഷേധത്തിനിടെ ദേശീയപാത തടസ്സപ്പെടുത്തിയതിനാണ് ഷാഫി പറമ്പിലിനെതിരെ കേസെടുത്തത്. 

കേസിന്റെ നടപടികള്‍ക്കായി കോടതിയില്‍ ഹാജരാകാന്‍ പലതവണ നിര്‍ദ്ദേശിച്ചിട്ടും അദ്ദേഹം തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് കോടതി കര്‍ശന നടപടിയിലേക്ക് കടന്നത്. ഷാഫിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനാണ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരിക്കുന്നത്. ഈ മാസം 24-ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കേണ്ടി വരും.





Share:

Search

Recent News
Popular News
Top Trending


Leave a Comment