News Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണം അപൂര്‍ണമെന്ന് സണ്ണി ജോസഫ്

Axenews | ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണം അപൂര്‍ണമെന്ന് സണ്ണി ജോസഫ്

by webdesk3 on | 21-01-2026 12:09:21 Last Updated by webdesk3

Share: Share on WhatsApp Visits: 14


ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണം അപൂര്‍ണമെന്ന് സണ്ണി ജോസഫ്



ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ഹൈക്കോടതിയുടെ നിരീക്ഷണത്തോടൊപ്പം അന്വേഷണം നടന്നിട്ടും മുഴുവന്‍ പ്രതികളിലേക്കും അന്വേഷണം എത്തിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ആരോപിച്ചു. ഇനിയും ഉന്നതരില്‍ ചിലര്‍ പ്രതികളാകേണ്ടതുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. ഏത് ഏജന്‍സിയാണെങ്കിലും പരിശോധിക്കട്ടെ, പക്ഷേ അന്വേഷണത്തില്‍ സത്യാവസ്ഥ പുറത്തുവരണം, എന്നും അദ്ദേഹം പറഞ്ഞു.

എസ്‌ഐടി അന്വേഷണത്തില്‍ പൂര്‍ണ്ണ തൃപ്തിയില്ലെന്നും മുന്‍ ദേവസ്വം മന്ത്രിമാരെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്മാരെയും ചോദ്യം ചെയ്തത് രഹസ്യമാക്കി വെച്ചതില്‍ സംശയമുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്‍ കൂടുതല്‍ കാര്യങ്ങള്‍ സമ്മതിക്കേണ്ടിവരും. അത് ഓര്‍മ്മക്കുറവല്ല, മറയ്ക്കാനുള്ള ശ്രമമാണ്, എന്നും അദ്ദേഹം ആരോപിച്ചു.

സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനയിലും സണ്ണി ജോസഫ് പ്രതികരിച്ചു. ഒരു വാര്‍ത്താക്കുറിപ്പ് കൊണ്ട് വിഷയം അവസാനിപ്പിക്കാനാവില്ലെന്നും പാര്‍ട്ടിയും സര്‍ക്കാരും നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സജി ചെറിയാനെ പാര്‍ട്ടി സംരക്ഷിക്കുന്നു. കേരളത്തിന്റെ സാംസ്‌കാരിക മന്ത്രി തന്നെ വര്‍ഗീയതയ്ക്ക് തീ കൊളുത്തുകയാണ്. മുമ്പും ഭരണഘടനയെ അവഹേളിച്ച മന്ത്രിയാണ്, എന്നും അദ്ദേഹം കുറ്റപ്പെടുത്തി.


Share:

Search

Recent News
Popular News
Top Trending


Leave a Comment