News Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും, തുടര്‍നടപടികളിലേക്ക് കടക്കാന്‍ ഇഡി

Axenews | ശബരിമല സ്വര്‍ണക്കൊള്ള: പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും, തുടര്‍നടപടികളിലേക്ക് കടക്കാന്‍ ഇഡി

by webdesk2 on | 21-01-2026 06:38:04 Last Updated by webdesk3

Share: Share on WhatsApp Visits: 12


ശബരിമല സ്വര്‍ണക്കൊള്ള: പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും, തുടര്‍നടപടികളിലേക്ക് കടക്കാന്‍ ഇഡി

പത്തനംതിട്ട: ശബരിമല സ്വര്‍ണകൊള്ള കേസില്‍ പ്രതികളുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച ശേഷം തുടര്‍നടപടികളിലേക്ക് കടക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കവര്‍ച്ചാപ്പണം ഉപയോഗിച്ച് പ്രതികള്‍ വാങ്ങിയ സ്വത്ത് കണ്ടു കെട്ടുന്നത് അടക്കമുള്ള നടപടികളിലേക്ക് ഉടന്‍ കടക്കും. പണം വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്നും അന്വേഷണം.

ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഷാഡോ എന്ന പേരില്‍ നടന്ന റെയ്ഡുകളില്‍ സ്വര്‍ണ്ണക്കൊള്ളയ്ക്ക് പുറമെ നെയ് വിതരണം, വാജിവാഹന കൈമാറ്റം, ഭക്തരുടെ സ്വര്‍ണ്ണക്കാണിക്കകള്‍ എന്നിവയിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള സൂചനകളും ലഭിച്ചിട്ടുണ്ട്.

അതേസമയം, കേസിലെ പ്രധാന പ്രതികളുടെ ജാമ്യാപേക്ഷകളില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, സ്വര്‍ണ്ണ വ്യാപാരി നാഗ ഗോവര്‍ദ്ധന്‍ എന്നിവരുടെ ഹര്‍ജികളിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ വിധി പറയുന്നത്. തങ്ങള്‍ ഭരണപരമായ തീരുമാനങ്ങള്‍ മാത്രമാണ് എടുത്തതെന്നും ഗൂഢാലോചനയില്‍ പങ്കില്ലെന്നുമാണ് പത്മകുമാറിന്റെയും മുരാരി ബാബുവിന്റെയും വാദം. താനൊരു സ്‌പോണ്‍സറാണെന്നും മോഷ്ടിക്കേണ്ട സാഹചര്യം തനിക്കില്ലെന്നും ഗോവര്‍ദ്ധന്‍ വാദിക്കുമ്പോള്‍, സ്വര്‍ണ്ണത്തിന് പകരം കുറഞ്ഞ മൂല്യമുള്ള ലോഹങ്ങള്‍ സ്ഥാപിച്ചതില്‍ പ്രതികള്‍ക്ക് കൃത്യമായ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.


Share:

Search

Recent News
Popular News
Top Trending


Leave a Comment