News Kerala

വിവാദ പ്രസ്താവന പിന്‍വലിച്ച് സജി ചെറിയാന്‍

Axenews | വിവാദ പ്രസ്താവന പിന്‍വലിച്ച് സജി ചെറിയാന്‍

by webdesk3 on | 21-01-2026 12:17:34

Share: Share on WhatsApp Visits: 16


 വിവാദ പ്രസ്താവന പിന്‍വലിച്ച് സജി ചെറിയാന്‍


വിവാദ പ്രസ്താവനയെ തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങള്‍ക്കിടെ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രസ്താവന പിന്‍വലിച്ച് നിര്‍വ്യാജം ഖേദം രേഖപ്പെടുത്തി. വാര്‍ത്താക്കുറിപ്പിലൂടെയാണ് മന്ത്രി ഖേദപ്രകടനം നടത്തിയത്.

തന്റെ പ്രസ്താവന വളച്ചൊടിച്ച് പ്രചരിപ്പിച്ചതാണെന്നും ഒരു വിഭാഗത്തിനെതിരെ പറഞ്ഞെന്ന തരത്തിലുള്ള പ്രചാരണം വേദനിപ്പിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ഞാന്‍ ജീവിതത്തിലുടനീളം മതനിരപേക്ഷ നിലപാടാണ് സ്വീകരിച്ചതും പിന്തുടര്‍ന്നതും. ഇപ്പോഴുള്ള പ്രചരണങ്ങള്‍ അത് വ്രണപ്പെടുത്തുകയാണ്, എന്നും സജി ചെറിയാന്‍ പറഞ്ഞു.

പാര്‍ട്ടിക്കുള്ളിലും പുറത്തുമായി ഉയര്‍ന്ന സമ്മര്‍ദ്ദമാണ് മന്ത്രി ഖേദപ്രകടനത്തിലേക്ക് നീങ്ങാന്‍ കാരണമായതെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.


Share:

Search

Recent News
Popular News
Top Trending


Leave a Comment