News Kerala

കെ-ഇനം മൂല്യവർധിത ഉത്‌പന്നങ്ങൾ ആഗോള വിപണിയിൽ കോർപ്പറേറ്റ് ഉത്‌പന്നങ്ങൾക്ക് ബദലാകുമെന്ന്‌ മന്ത്രി എം. ബി. രാജേഷ്

Axenews | കെ-ഇനം മൂല്യവർധിത ഉത്‌പന്നങ്ങൾ ആഗോള വിപണിയിൽ കോർപ്പറേറ്റ് ഉത്‌പന്നങ്ങൾക്ക് ബദലാകുമെന്ന്‌ മന്ത്രി എം. ബി. രാജേഷ്

by webdesk2 on | 17-01-2026 06:00:40

Share: Share on WhatsApp Visits: 3


കെ-ഇനം മൂല്യവർധിത ഉത്‌പന്നങ്ങൾ ആഗോള വിപണിയിൽ കോർപ്പറേറ്റ് ഉത്‌പന്നങ്ങൾക്ക് ബദലാകുമെന്ന്‌ മന്ത്രി എം. ബി. രാജേഷ്

നെടുമ്പാശ്ശേരി: കുടുംബശ്രീ കെ-ഇനം മൂല്യവർധിത ഉത്‌പന്നങ്ങൾ ആഗോള വിപണിയിൽ കോർപ്പറേറ്റ് ഉത്‌പന്നങ്ങൾക്ക് ബദലാകുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. നെടുമ്പാശ്ശേരിയിൽ നടന്ന ചടങ്ങിൽ കുടുംബശ്രീയുടെ “കെ-ഇനം’ എന്ന പുതിയ ബ്രാൻഡിൽ തയ്യാറാക്കിയ 30 കാർഷിക മൂല്യവർധിത ഭക്ഷ്യവിഭവങ്ങളുടെ ലോഞ്ചിങ്ങ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ കുടുംബശ്രീയെ പ്രാപ്തമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. കെ-ഇനം ബ്രാൻഡഡ് ഉത്‌പന്നങ്ങൾ വിപണിയിലെത്തിക്കുന്നതു വഴി പുതിയ ചരിത്രം രചിക്കുകയാണ് കുടുംബശ്രീ. കഴിഞ്ഞ ജൂണിൽ ആരംഭിച്ച കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാം (കെ-ടാപ്) വഴി ഒരു വർഷം പൂർത്തിയാകും മുമ്പ് മുപ്പത് വൈവിധ്യമാർന്ന ഉത്‌പന്നങ്ങൾ ആഗോള വിപണിയിലെത്തിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്.

പ്രമുഖ കാർഷിക, വ്യാവസായിക, സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളായ സി.എസ്.ഐ.ആർ, ഐ.സി.എ.ആർ, എൻ.ഐ.എഫ്.ടി.ഇ.എം, കാർഷിക സർവകലാശാലകൾ എന്നിവിടങ്ങളിൽ നിന്നും നേടിയ ഭക്ഷ്യസാങ്കേതിക വിദ്യകളിൽ കെ-ടാപ് പദ്ധതി വഴി സംരംഭകർക്ക് പരിശീലനം നൽകിയാണ് കെ-ഇനം ബ്രാൻഡഡ് ഉത്‌പന്നങ്ങൾ വിപണിയിലേക്ക് എത്തിച്ചിരിക്കുന്നത്. കുടുംബശ്രീയുടെ ഓൺലൈൻ വിപണന മാർഗങ്ങൾ ഉൾപ്പെടെ സാധ്യമായ എല്ലാ വിപണിയും കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. കെ-ടാപ് പദ്ധതിയുടെ രണ്ടാം ഘട്ട പ്രഖ്യാപനവും , യുക്തി സ്റ്റാർട്ടപ് ശൃംഖലയുടെയും തദ്ദേശീയ മേഖലയിലെ, ട്രൈബാൻഡ്, കുടുംബശ്രീ ഉൽപന്നങ്ങൾ ഉൾപ്പെടുത്തി വിപണനം ആരംഭിക്കുന്ന പ്രത്യേക ഗിഫ്റ്റ് ബോക്സ് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

Share:

Search

Recent News
Popular News
Top Trending


Leave a Comment