News Kerala

ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്: KSEB ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന; വ്യാപക ക്രമക്കേട്

Axenews | ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്: KSEB ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന; വ്യാപക ക്രമക്കേട്

by webdesk3 on | 17-01-2026 11:06:50

Share: Share on WhatsApp Visits: 4


ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്: KSEB ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന; വ്യാപക ക്രമക്കേട്



തിരുവനന്തപുരം: ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന പേരില്‍ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസുകളില്‍ വിജിലന്‍സ് സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തി. ഉദ്യോഗസ്ഥരില്‍ നിന്ന് 16.50 ലക്ഷം രൂപ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. 

സംസ്ഥാനത്തെ 70 സെക്ഷന്‍ ഓഫീസുകളിലായിരുന്നു പരിശോധന. പലയിടത്തും ക്രമക്കേടുകള്‍ നിലനില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് പരിശോധന വ്യാപിപ്പിച്ചത്. കരാറുകാരില്‍ നിന്ന് കമ്മീഷന്‍ ഈടാക്കുന്നതും, പൂര്‍ണ്ണ പരിശോധന കൂടാതെയുള്ള ബില്‍ പാസ്സിങ് രീതിയും, സ്വജനപക്ഷപാതവും വ്യാപകമായി നടക്കുന്നതായാണ് പരാതി.

വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടക്കും എന്നാണ് സൂചന.


Share:

Search

Recent News
Popular News
Top Trending


Leave a Comment