News Kerala

അല്‍ ഫലാഹ് യൂണിവേഴ്സിറ്റിയുടെ 140 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

Axenews | അല്‍ ഫലാഹ് യൂണിവേഴ്സിറ്റിയുടെ 140 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

by webdesk3 on | 17-01-2026 10:46:54 Last Updated by webdesk3

Share: Share on WhatsApp Visits: 52


അല്‍ ഫലാഹ് യൂണിവേഴ്സിറ്റിയുടെ 140 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

ന്യൂഡല്‍ഹി: അല്‍ ഫലാഹ് യൂണിവേഴ്സിറ്റിയുടെ ചെയര്‍മാന്‍ ജവാദ് അഹമ്മദ് സിദ്ദിഖിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) 140 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി. 54 ഏക്കര്‍ ഭൂമിയുള്‍പ്പെടെയുള്ള വിവിധ സ്വത്തുക്കളാണ് ഇഡി കണ്ടെത്തുകയും നടപടിയെടുക്കുകയും ചെയ്തത്.

സിദ്ദിഖിയും കുടുംബാംഗങ്ങളും സര്‍വകലാശാലയിലെയും അല്‍ ഫലാഹ് ചാരിറ്റബിള്‍ ട്രസ്റ്റിലെയും സാമ്പത്തിക ക്രമക്കേടുകളില്‍ പങ്കുവഹിച്ചുവെന്നാണ് ഇഡിയുടെ ആരോപണം. ഈ കേസില്‍ കുറ്റപത്രവും സമര്‍പ്പിച്ചു.

അല്‍ ഫലാഹ് ചാരിറ്റബിള്‍ ട്രസ്റ്റ് വഴി പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഒമ്പത് സ്ഥാപനങ്ങളുമായും സിദ്ദിഖിക്ക് അടുത്ത ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. ക്യാമ്പസിലെ കെട്ടിടനിര്‍മ്മാണവും ഹോസ്റ്റല്‍ കാറ്ററിംഗ് സേവനങ്ങളും അടക്കമുള്ള കരാറുകള്‍ സിദ്ദിഖിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് ലഭിച്ചതായും ആരോപണങ്ങള്‍ ഉണ്ട്. സര്‍വകലാശാലാ ഫണ്ടുകള്‍ ഭൂമി ഏറ്റെടുക്കലിനായി അനധികൃതമായി ഉപയോഗിച്ചുവെന്നതും അന്വേഷണത്തിലാണ്.

ഫരീദാബാദില്‍ കണ്ടെത്തിയ വൈറ്റ് കോളര്‍ ഭീകര മൊഡ്യൂള്‍ അന്വേഷണവുമായി ബന്ധപ്പെട്ട കേസിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണം നടക്കുന്നത്. അല്‍ ഫലാഹ് സര്‍വകലാശാലയില്‍ ജോലി ചെയ്തതോ പഠിച്ചതോ ആയ ചില ഡോക്ടര്‍മാരാണ് ഭീകരവാദ കേസില്‍ ഉള്‍പ്പെട്ടത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment