News Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: ഉന്നതരെയടക്കം നിയമത്തിന് മുന്നിലെത്തിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

Axenews | ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: ഉന്നതരെയടക്കം നിയമത്തിന് മുന്നിലെത്തിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

by webdesk3 on | 15-01-2026 11:59:58

Share: Share on WhatsApp Visits: 13


ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: ഉന്നതരെയടക്കം നിയമത്തിന് മുന്നിലെത്തിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍



തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ബന്ധപ്പെട്ടിരിക്കുന്നവരെ പദവി നോക്കാതെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരിനെ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തന്ത്രിയെ ജയിലിലിട്ടപ്പോള്‍ മന്ത്രി വീട്ടില്‍ ഇരിക്കുകയാണ്. ആചാരലംഘനം കുറ്റമാണെങ്കില്‍ ആദ്യം ജയിലിലാകേണ്ടത് മുഖ്യമന്ത്രിയാണ്, എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ വിമര്‍ശനം.

കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധത്തെയും അദ്ദേഹം ആക്രമിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയും സോണിയ ഗാന്ധിയും തമ്മിലുള്ള ചിത്രത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് കോണ്‍ഗ്രസ് പ്രതിഷേധം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയയുടെ വോട്ടര്‍ ആണോ? പിന്നെ എന്തിനാണ് കണ്ടത്? അതിന് കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയണം, എന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.


Share:

Search

Recent News
Popular News
Top Trending


Leave a Comment