by webdesk2 on | 14-01-2026 06:19:12
പത്തനംതിട്ട: ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതിനെത്തുടര്‍ന്ന് അന്വേഷണ സംഘം തെളിവെടുപ്പ് ഊര്‍ജ്ജിതമാക്കി. പത്തനംതിട്ട എആര്‍ ക്യാമ്പില്‍ പാര്‍പ്പിച്ചിരുന്ന രാഹുലിനെ ഇന്ന് രാവിലെ തിരുവല്ലയിലെ ക്ലബ് 7 ഹോട്ടലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. യുവതിയുടെ പരാതിയില്‍ പരാമര്‍ശിക്കുന്ന പ്രധാന സംഭവങ്ങള്‍ നടന്ന സ്ഥലങ്ങളിലൊന്നാണ് ഈ ഹോട്ടല്‍.
തിരുവല്ലയിലെ ഹോട്ടലിന് പുറമെ, രാഹുലിന്റെ അടൂരിലെ വീട്, യുവതിയുടെ പരാതിയില്‍ പറയുന്ന ഫ്ലാറ്റ് ഇടപാട് നടന്ന പാലക്കാട് എന്നിവിടങ്ങളിലും വരും ദിവസങ്ങളില്‍ തെളിവെടുപ്പ് നടത്തും. കേസില്‍ നിര്‍ണ്ണായകമായ രാഹുലിന്റെ മൊബൈല്‍ ഫോണ്‍, ലാപ് ടോപ്പ് തുടങ്ങിയ ഡിജിറ്റല്‍ ഡിവൈസുകള്‍ കണ്ടെത്താനാണ് പൊലീസ് പ്രധാനമായും ശ്രമിക്കുന്നത്. ഇവയില്‍ നിന്ന് പരാതിക്കാരിയുമായുള്ള ആശയവിനിമയത്തിന്റെ രേഖകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.
തിരുവല്ലയിലെ ഹോട്ടല്‍ ജീവനക്കാരില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിക്കും. പത്തനംതിട്ട എആര്‍ ക്യാമ്പില്‍ വെച്ച് രണ്ടാം ദിവസമായ ഇന്നും രാഹുലിനെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്യുകയാണ്. തിരുവല്ല ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് രാഹുലിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. ഇതിനിടെ, രാഹുല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി ഈ വെള്ളിയാഴ്ച (ജനുവരി 16) പരിഗണിക്കും. തനിക്കെതിരെയുള്ള മൂന്നാമത്തെ പരാതിയാണിതെന്നും, ഇത് കൃത്യമായ തെളിവുകളില്ലാത്ത വെറും കെട്ടിച്ചമച്ച കഥയാണെന്നുമാണ് പ്രതിഭാഗം കോടതിയില്‍ വാദിക്കുന്നത്.
എന്നാല്‍, സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ നടന്ന പാലക്കാട് അടക്കമുള്ള സ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിട്ടുണ്ട്. കസ്റ്റഡി കാലാവധി തീരുന്നതോടെ കൂടുതല്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ലാപ്ടോപ്പ് കണ്ടെത്താന്‍ അന്വേഷണം; പാലക്കാടും വടകരയിലും പരിശോധന നടത്തും
ലൈംഗിക പീഡനക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലുമായി തിരുവല്ലയിലെ ഹോട്ടലില്‍ തെളിവെടുപ്പ്
ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം; ഡിജിപിക്ക് പരാതി നല്കി അതിജീവിത
കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിട്ടേക്കും; ഹോം ഗ്രൗണ്ടായി കോഴിക്കോടും മലപ്പുറവും പരിഗണനയില്‍
ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നു
മാറ്റിവെച്ച തദ്ദേശ തിരഞ്ഞെടുപ്പ്: വിഴിഞ്ഞം പിടിച്ചെടുത്ത് യുഡിഎഫ്
കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റം: അഭ്യൂഹങ്ങള്‍ തള്ളി റോഷി അഗസ്റ്റിന്; തെരഞ്ഞെടുപ്പിന് മുമ്പ് വിസ്മയങ്ങള്‍ സംഭവിക്കും എന്ന് വി.ഡി. സതീശന്
ദ്വാരപാലക ശില്പ കേസ്: തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ കോടതി അനുമതി
ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു
രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്ഐടി; ഇന്ന് കോടതിയില്‍ ഹാജരാക്കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്