News Kerala

കേരളത്തോട് കേന്ദ്രം അവഗണന കാണിക്കുന്നു: മുഖ്യമന്ത്രി

Axenews | കേരളത്തോട് കേന്ദ്രം അവഗണന കാണിക്കുന്നു: മുഖ്യമന്ത്രി

by webdesk3 on | 12-01-2026 12:01:38 Last Updated by webdesk2

Share: Share on WhatsApp Visits: 100


കേരളത്തോട്  കേന്ദ്രം അവഗണന കാണിക്കുന്നു: മുഖ്യമന്ത്രി



കേരളം വികസനവുമായി മുന്നോട്ട് പോകുമ്പോള്‍ അതിനെ തടസ്സപ്പെടുത്തുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സംസ്ഥാനത്തിന് അര്‍ഹിക്കുന്നതൊന്നും നിഷേധിക്കരുതെന്നാണ് കേരളത്തിന്റെ ആവശ്യം. അനര്‍ഹമായതൊന്നും കേരളം ആവശ്യപ്പെടുന്നില്ല, എന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സത്യഗ്രഹ സമരവേദിയിലായിരുന്നു പ്രതികരണം. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് തിക്തമായ അനുഭവമാണ് സംസ്ഥാനത്തിന് ലഭിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കേന്ദ്ര സര്‍ക്കാര്‍ പക്ഷപാതപരമായ നിലപാട് സ്വീകരിക്കുമ്പോള്‍ സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെപി അതിനൊപ്പം നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഭരണാധികാരികള്‍ക്ക് സ്വന്തമായി ഉള്ള അധികാരത്തെ അമിതാധികാരമായി കരുതുന്ന നിലപാടാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കേരളത്തിന്റെ താല്‍പര്യം ഉയര്‍ത്താന്‍ പ്രതിപക്ഷം ഒരിക്കലും തയ്യാറാകുന്നില്ലെന്നും അതിന് അവരുടെതായ രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നാട് മുന്നോട്ട് പോകാന്‍ പാടില്ല എന്ന കൂര്‍മ്മബുദ്ധിയാണ് യുഡിഎഫിനും കോണ്‍ഗ്രസിനും ഉള്ളത്. കേന്ദ്രത്തെ അവഗണനയ്ക്ക് അവര്‍ പിന്തുണ നല്‍കുകയാണ്, എന്നും മുഖ്യമന്ത്രി ആരോപിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment