News Kerala

നൂറിലേറെ സീറ്റ് നേടി അധികാരത്തിൽ വരും, യുഡിഎഫ് വിസ്മയമാവും: വി ഡി സതീശൻ

Axenews | നൂറിലേറെ സീറ്റ് നേടി അധികാരത്തിൽ വരും, യുഡിഎഫ് വിസ്മയമാവും: വി ഡി സതീശൻ

by webdesk2 on | 05-01-2026 02:26:13 Last Updated by webdesk2

Share: Share on WhatsApp Visits: 12


നൂറിലേറെ സീറ്റ് നേടി അധികാരത്തിൽ വരും, യുഡിഎഫ് വിസ്മയമാവും: വി ഡി സതീശൻ

സുൽത്താൻ ബത്തേരി : അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  ഇടതുപക്ഷ സഹയാത്രികർ വരുംദിവസങ്ങളിൽ യുഡിഎഫ് പ്ലാറ്റ്‌ഫോമിലെത്തുമെന്നും വയനാട്ടിൽ നടക്കുന്ന കോണ്‍ഗ്രസ് നേതൃക്യാമ്പ് ലക്ഷ്യ-2026 സമാപനത്തിൽ അദ്ദേഹം പറഞ്ഞു. വെറുമൊരു മുന്നണിയല്ല, മറിച്ച് മികച്ച ടീം യുഡിഎഫ് ആയിരിക്കും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും സതീശൻ വ്യക്തമാക്കി. അധികാരത്തിലെത്തിയാൽ കേരളത്തിന്റെ നികുതി വരുമാനം വർധിപ്പിക്കുമെന്നും അഴിമതിക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പറഞ്ഞ അദ്ദേഹം, പിണറായി സർക്കാരിനെ താഴെയിറക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

2001-ലെ മാതൃകയിൽ വൻ വിജയം ലക്ഷ്യമിടുന്ന  മിഷൻ 2026  പദ്ധതിയും ക്യാമ്പിൽ അവതരിപ്പിച്ചു. ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങൾ യുഡിഎഫിനോട് കൂടുതൽ അടുത്തുവെന്നും ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഹൈന്ദവ വോട്ടുകൾ അനുകൂലമാക്കാൻ സഹായിക്കുമെന്നും മിഷൻ റിപ്പോർട്ട് വിലയിരുത്തുന്നു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ സിപിഎം പ്രചാരണം മാത്രമാണെന്നും ഇക്കാര്യത്തിൽ ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും സതീശൻ വ്യക്തമാക്കി.

Share:

Search

Recent News
Popular News
Top Trending


Leave a Comment