News Kerala

നിയമസഭാ തിരഞ്ഞെടുപ്പ്: ടേം വ്യവസ്ഥ ഒഴിവാക്കാന്‍ സിപിഐഎം

Axenews | നിയമസഭാ തിരഞ്ഞെടുപ്പ്: ടേം വ്യവസ്ഥ ഒഴിവാക്കാന്‍ സിപിഐഎം

by webdesk2 on | 06-01-2026 07:49:37 Last Updated by webdesk2

Share: Share on WhatsApp Visits: 9


നിയമസഭാ തിരഞ്ഞെടുപ്പ്: ടേം വ്യവസ്ഥ ഒഴിവാക്കാന്‍ സിപിഐഎം

നിയമസഭാ തിരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥ ഒഴിവാക്കാന്‍ സിപിഐഎം ആലോചന. എംഎല്‍എമാര്‍ക്ക് രണ്ടു തവണ, മന്ത്രിമാര്‍ക്ക് ഒരു തവണ അവസരം എന്ന വ്യവസ്ഥ മാറ്റാനാണ് ചര്‍ച്ച. സ്ഥാനാര്‍ഥി മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിക്കുന്ന സെക്രട്ടറിയേറ്റില്‍ തീരുമാനമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്തു വീണ്ടും മത്സരിക്കും.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥ കര്‍ശനമാക്കിയതിനെത്തുടര്‍ന്ന് പല മുതിര്‍ന്ന നേതാക്കള്‍ക്കും മാറിനില്‍ക്കേണ്ടി വന്നിരുന്നു. എന്നാല്‍, ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികള്‍ കൂടി കണക്കിലെടുത്ത്, ഓരോ മണ്ഡലത്തിലെയും സാഹചര്യം വിലയിരുത്തി മാത്രം തീരുമാനമെടുക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. പരിചയസമ്പന്നരായ നേതാക്കളുടെ അഭാവം മണ്ഡലങ്ങള്‍ കൈവിട്ടുപോകാന്‍ കാരണമാകുമെന്ന വിലയിരുത്തലിലാണ് ഈ മാറ്റം.

മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടം മണ്ഡലത്തില്‍ തന്നെ ജനവിധി തേടും. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തന്നെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് പാര്‍ട്ടി തീരുമാനം. കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണന്‍, വീണാ ജോര്‍ജ് തുടങ്ങിയ പ്രമുഖ നേതാക്കളെ വീണ്ടും മത്സരിപ്പിക്കാന്‍ പ്രാഥമിക ചര്‍ച്ചകളില്‍ ധാരണയായിട്ടുണ്ട്.

വിവിധ ജില്ലാ കമ്മറ്റികള്‍ ചേര്‍ന്ന് മണ്ഡലങ്ങളിലെ സാഹചര്യം വിലയിരുത്തിയ ശേഷം ബ്രാഞ്ച് സെക്രട്ടറി തലത്തിലേക്കുള്ള റിപ്പോര്‍ട്ടിംഗ് ആരംഭിക്കും. ഇതിനുശേഷമാകും സംസ്ഥാന കമ്മറ്റി ടേം വ്യവസ്ഥയിലെ മാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കുക. വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ ഗ്രൂപ്പ് താല്പര്യങ്ങളോ മുന്‍കാല കീഴ്വഴക്കങ്ങളോ തടസ്സമാകരുതെന്നാണ് പിബി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഭരണവിരുദ്ധ വികാരം മറികടക്കാന്‍ ജനപ്രിയരായ നേതാക്കളെ തന്നെ രംഗത്തിറക്കാനാണ് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിലുള്ള നീക്കം.


Share:

Search

Recent News
Popular News
Top Trending


Leave a Comment