by webdesk3 on | 06-01-2026 12:47:54 Last Updated by webdesk2
പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത.് പ്രതിപക്ഷ നേതാവ് വി ഡി സതീശനും മണപ്പാട്ട് ഫൗണ്ടേഷനും തമ്മില്‍ അവിശുദ്ധബന്ധം നിലനില്ക്കുന്നുവെന്ന ഗുരുതര കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുളളത്. വി ഡി സതീശന്റെ യുകെയിലെ താമസസൗകര്യങ്ങളും മറ്റ് ചെലവുകളും മണപ്പാട്ട് ഫൗണ്ടേഷന് വഹിച്ചതായി ഫൗണ്ടേഷന് ചെയര്മാന് അമീര്‍ അഹമ്മദ് മൊഴി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പുനര്‍ജനി പദ്ധതിക്കായി 1,27,33,545.24 രൂപ പിരിച്ചെടുത്തതായി വിജിലന്‍സ് കണ്ടെത്തി. 2018 നവംബര്‍ 27നാണ് മണപ്പാട്ട് ഫൗണ്ടേഷന് അക്കൗണ്ട് തുറന്നത്. പുനര്‍ജനി സ്പെഷ്യല്‍ അക്കൗണ്ട് വഴിയും മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്സിആര്‍എ കറന്റ് അക്കൗണ്ട് വഴിയും പണം സ്വീകരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പണം സ്വരൂപിച്ച മിഡ്ലാന്‍ഡ്സ് ഇന്റര്‍നാഷണല്‍ എയ്ഡ് ട്രസ്റ്റും, പണം ഇന്ത്യയിലേക്ക് കൈമാറിയ മണപ്പാട്ട് ഫൗണ്ടേഷനും തമ്മില്‍ യാതൊരു വിധ ധാരണാപത്രവും (എംഒയു) ഒപ്പുവെച്ചിട്ടില്ലെന്നതും വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു. സാധാരണയായി എന്‍ജിഒകള്‍ തമ്മിലുള്ള ഇത്തരം സാമ്പത്തിക ഇടപാടുകളില്‍ എംഒയു ഒപ്പുവെക്കുന്നത് പതിവാണെന്നും, ഇത് ഒഴിവാക്കിയതില്‍ അസാധാരണതയുണ്ടെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് ബി ഉണ്ണികൃഷ്ണന്
പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം; വീട്ടിലെ പരിശോധന അവസാനിച്ചു, ഉറവിടം കണ്ടെത്താനായില്ല
തിരുവനന്തപുരം കോര്‍പ്പറേഷനെതിരെ മന്ത്രി വി ശിവന്‍കുട്ടിയുടെ രൂക്ഷ വിമര്‍ശനം
തൃശൂര്‍ പൂരം: ആന എഴുന്നെള്ളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇല്ലെന്ന് ഹൈക്കോടതി
ശബരിമലയില്‍ ഹെലികോപ്റ്റര്‍ വിവാദം: സംഭവം അന്വേഷിക്കാന്‍ റിപ്പോര്‍ട്ട് തേടി
തെറ്റ് ചെയ്ത പൊലീസുകാരോട് അന്നും പറഞ്ഞിട്ടുണ്ട് പോടാ പുല്ലേ എന്ന്: ആര് ശ്രീലേഖ
കുതിരാനില്‍ ജനവാസ മേഖലയിലേക്ക് വനംവകുപ്പ് പാമ്പുകളെ തുറന്നുവിടുന്നതായി പരാതി; വാഹനം തടഞ്ഞ് നാട്ടുകാര്‍
മുണ്ടത്തിക്കോട് ദുരന്തം: നാല് പേരുടെ നില ഗുരുതരം; കാണാതായവരുടെ ഡിഎന്‍എ പരിശോധനാ ഫലം നാളെ
സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ്; പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഇന്നും ഓറഞ്ച് അലര്‍ട്ട്
മുണ്ടത്തിക്കോട് സ്ഫോടനം: 37 പേര് ഉണ്ടായിരുന്നതായി സ്ഥിരീകരണം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്