News Kerala

കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരത്തോടെ; തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി

Axenews | കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരത്തോടെ; തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി

by webdesk2 on | 06-01-2026 09:13:13 Last Updated by webdesk2

Share: Share on WhatsApp Visits: 8


കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരത്തോടെ; തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി

തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രാഥമിക മുന്നൊരുക്കങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി. കേരളത്തില്‍ ഏപ്രില്‍ രണ്ടാം വാരത്തോടെ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് കമ്മീഷന്‍ ആലോചിക്കുന്നത്.

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനര്‍ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഫെബ്രുവരി ആദ്യവാരം കേരളത്തിലെത്തും. ഇതിന് മുന്നോടിയായി കേന്ദ്ര ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മാര്‍ച്ച് മാസത്തോടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചേക്കും.

ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന സിപിഐഎം ഇത്തവണ തിരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നു. എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും നിലവിലുണ്ടായിരുന്ന ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കാനാണ് നീക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്ത് തന്നെ ജനവിധി തേടും. കെ.കെ. ശൈലജ, വീണാ ജോര്‍ജ്, ടി.പി. രാമകൃഷ്ണന്‍ തുടങ്ങിയ പ്രമുഖ നേതാക്കളെ വിജയസാധ്യത കണക്കിലെടുത്ത് വീണ്ടും മത്സരിപ്പിക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നു.

തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനായി സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം അടുത്തയാഴ്ച തിരുവനന്തപുരത്ത് ചേരും. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ പഠിച്ചുകൊണ്ട്, ഓരോ മണ്ഡലത്തിലും ഏറ്റവും സ്വീകാര്യരായ നേതാക്കളെ തന്നെ രംഗത്തിറക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റികള്‍ ചേര്‍ന്ന ശേഷം ബ്രാഞ്ച് സെക്രട്ടറി തലത്തിലേക്കുള്ള റിപ്പോര്‍ട്ടിംഗ് നടപടികള്‍ ആരംഭിച്ചു. ഇതിനുശേഷമായിരിക്കും ടേം വ്യവസ്ഥയിലെ മാറ്റം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം സംസ്ഥാന കമ്മിറ്റിയില്‍ ഉണ്ടാവുക.


Share:

Search

Recent News
Popular News
Top Trending


Leave a Comment