News India

പെരുന്നയിലെ മന്നം സമാധിയിൽ പുഷ്പാർച്ചന തടഞ്ഞു; എൻഎസ്എസിനെതിരെ സി വി ആനന്ദബോസ്

Axenews | പെരുന്നയിലെ മന്നം സമാധിയിൽ പുഷ്പാർച്ചന തടഞ്ഞു; എൻഎസ്എസിനെതിരെ സി വി ആനന്ദബോസ്

by webdesk2 on | 05-01-2026 11:11:07 Last Updated by webdesk2

Share: Share on WhatsApp Visits: 12


പെരുന്നയിലെ മന്നം സമാധിയിൽ പുഷ്പാർച്ചന തടഞ്ഞു; എൻഎസ്എസിനെതിരെ സി വി ആനന്ദബോസ്

ന്യൂഡൽഹി : എൻഎസ്എസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദബോസ്. പെരുന്നയിലെ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ തന്നെ അനുവദിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. മന്നം സ്മാരകത്തിൽ എല്ലാ നായന്മാർക്കും അവകാശമുണ്ടെന്നും, പുഷ്പാർച്ചന നടത്തുന്നത് സമുദായാംഗങ്ങളുടെ അവകാശമല്ലേയെന്നും അദ്ദേഹം ചോദിച്ചു. ഡൽഹിയിൽ നടന്ന മന്നം അനുസ്മരണ പരിപാടിയിലാണ് ആനന്ദബോസ് തന്റെ സങ്കടവും അതൃപ്തിയും തുറന്നുപറഞ്ഞത്.

ഗവർണറായി ചുമതലയേൽക്കുന്നതിന് മുൻപ് മന്നം സമാധി സന്ദർശിക്കാനുള്ള ആഗ്രഹം എൻഎസ്എസ് ജനറൽ സെക്രട്ടറിയെ അറിയിച്ചിരുന്നു. അവിടെ എത്തിയപ്പോൾ ജനറൽ സെക്രട്ടറി തന്നെ സ്വീകരിക്കുകയും ചായ നൽകി സൽക്കരിക്കുകയും ചെയ്തു. എന്നാൽ പുഷ്പാർച്ചന നടത്താൻ മാത്രം അവസരം നൽകിയില്ലെന്ന് അദ്ദേഹം പറഞ്ഞു. താൻ വളർന്നു വന്ന സാഹചര്യത്തിൽ കരയോഗങ്ങൾ വഹിച്ച പങ്കിനെ നന്ദിയോടെ സ്മരിച്ച ഗവർണർ, ഗേറ്റ് കീപ്പറെ കാണാനല്ല താൻ പെരുന്നയിൽ എത്തുന്നതെന്നും കൂട്ടിച്ചേർത്തു.

Share:

Search

Recent News
Popular News
Top Trending


Leave a Comment