News Kerala

നിയമസഭാ തിരഞ്ഞെടുപ്പ്: തലമുറ മാറ്റത്തിന് കോണ്‍ഗ്രസ്; 50% സീറ്റുകള്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും

Axenews | നിയമസഭാ തിരഞ്ഞെടുപ്പ്: തലമുറ മാറ്റത്തിന് കോണ്‍ഗ്രസ്; 50% സീറ്റുകള്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും

by webdesk3 on | 28-12-2025 11:49:34 Last Updated by webdesk3

Share: Share on WhatsApp Visits: 64


 നിയമസഭാ തിരഞ്ഞെടുപ്പ്: തലമുറ മാറ്റത്തിന് കോണ്‍ഗ്രസ്; 50% സീറ്റുകള്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും


നിയമസഭാ തിരഞ്ഞെടുപ്പില്‍ തലമുറ മാറ്റം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് മുന്നോട്ട് പോകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. യുവാക്കള്‍ക്കും വനിതകള്‍ക്കും ചേര്‍ന്ന് 50 ശതമാനം സീറ്റുകള്‍ നല്‍കാനാണ് പാര്‍ട്ടിയുടെ തീരുമാനം എന്ന് അദ്ദേഹം ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഫെബ്രുവരി മാസത്തോടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാനാണ് ആലോചന. അടുത്ത മാസം ചേരുന്ന കെപിസിസി നേതൃയോഗത്തിന് പിന്നാലെ സ്ഥാനാര്‍ത്ഥി നിര്‍ണയ നടപടികളിലേക്ക് കടക്കുമെന്നും സതീശന്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന കേരള യാത്രയുടെ സമാപനത്തോടനുബന്ധിച്ചായിരിക്കും ആദ്യ പട്ടിക പ്രഖ്യാപിക്കുക.


ഫെബ്രുവരി ആദ്യവാരം ആരംഭിക്കുന്ന കേരള യാത്രയ്ക്കുശേഷം ജനാഭിപ്രായം സ്വരൂപിച്ച് പാര്‍ട്ടി പ്രകടനപത്രിക പുറത്തിറക്കും. ഓരോ മണ്ഡലവും പ്രത്യേകം പഠിച്ച് മൂന്ന് ഘട്ടങ്ങളായി തിരിച്ച് വിജയ സാധ്യതയും മെറിറ്റും പരിഗണിച്ചാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുകയെന്നും അദ്ദേഹം പറഞ്ഞു. മിഷന്‍ 2026 പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി ആരംഭിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.

വലിയ മാറ്റങ്ങള്‍ ആവശ്യമില്ലാത്തതിനാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സുഗമമായ പ്രക്രിയയായിരിക്കുമെന്ന് സതീശന്‍ കൂട്ടിച്ചേര്‍ത്തു. സിപിഐഎമ്മില്‍ നിന്ന് വ്യത്യസ്തമായി, കോണ്‍ഗ്രസിന് മികച്ച രണ്ടാംനിരയും മൂന്നാംനിരയും നേതാക്കളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുന്‍കാലങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മൂലം കേരളത്തിലെ പല നിയമസഭാ സീറ്റുകളും കോണ്‍ഗ്രസിന് നഷ്ടമായിട്ടുണ്ടെന്നും, പലതവണ മത്സരിച്ച് പരാജയപ്പെട്ടവര്‍ സമ്മര്‍ദതന്ത്രങ്ങള്‍ പ്രയോഗിച്ച് വീണ്ടും മത്സരിച്ചപ്പോള്‍ അത് എല്‍ഡിഎഫിന് ഗുണകരമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. ഇത്തവണ അത്തരം സാഹചര്യത്തിലേക്ക് പാര്‍ട്ടി പോകില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.


Share:

Search

Recent News
Popular News
Top Trending


Leave a Comment