News Kerala

കൊല്ലം കോര്‍പ്പറേഷനില്‍ യുഡിഎഫിന് പിന്തുണ അറിയിച്ച് എസ്ഡിപിഐ

Axenews | കൊല്ലം കോര്‍പ്പറേഷനില്‍ യുഡിഎഫിന് പിന്തുണ അറിയിച്ച് എസ്ഡിപിഐ

by webdesk2 on | 26-12-2025 11:09:40 Last Updated by webdesk2

Share: Share on WhatsApp Visits: 4


കൊല്ലം കോര്‍പ്പറേഷനില്‍ യുഡിഎഫിന് പിന്തുണ അറിയിച്ച് എസ്ഡിപിഐ

കൊല്ലം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് പിന്നാലെ കൊല്ലം കോര്‍പ്പറേഷന്‍ ഭരണത്തില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി എസ്ഡിപിഐ. മേയര്‍ സ്ഥാനത്തേക്ക് യുഡിഎഫ് ഉയര്‍ത്തിക്കാട്ടുന്ന എ.കെ. ഹഫീസിന് എസ്ഡിപിഐ ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചു. എസ്ഡിപിഐ സംസ്ഥാന-ജില്ലാ നേതാക്കള്‍ ഹഫീസിന്റെ വസതിയിലെത്തിയാണ് പിന്തുണ അറിയിച്ചത്. ഇന്ന് വൈകിട്ട് എ.കെ. ഹഫീസിന് നല്‍കുന്ന പൗര സ്വീകരണത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപ്പുഴ അഷ്‌റഫ് മൗലവി പങ്കെടുക്കും.

കൊച്ചിയിലും തൃശൂരിലും ഭരണസമിതി രൂപീകരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനില്‍ക്കെ, കൊല്ലം കോര്‍പ്പറേഷനിലും യുഡിഎഫിനുള്ളില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നു. മേയര്‍ സ്ഥാനത്തേക്ക് എ.കെ. ഹഫീസിനെ ഏകകണ്ഠമായി തീരുമാനിച്ചെങ്കിലും ഡെപ്യൂട്ടി മേയര്‍ പദവിയെച്ചൊല്ലിയാണ് കോണ്‍ഗ്രസും ഘടകകക്ഷികളും തമ്മില്‍ കൊമ്പുകോര്‍ക്കുന്നത്.

ആര്‍എസ്പിയും മുസ്ലീം ലീഗും ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിനായി രംഗത്തെത്തിയിട്ടുണ്ട്. ആര്‍എസ്പിയുടെ ഷൈമ, മുസ്ലീം ലീഗിന്റെ മാജിദ വഹാബ് എന്നിവരുടെ പേരുകളാണ് ഈ സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. സാമുദായിക സമവാക്യങ്ങള്‍ പാലിക്കപ്പെടില്ലെന്ന വാദമുയര്‍ത്തി കോണ്‍ഗ്രസ് ഈ സ്ഥാനം വിട്ടുനല്‍കാന്‍ തയ്യാറായിട്ടില്ല. കോണ്‍ഗ്രസിലെ കരുമാലില്‍ ഉദയ സുകുമാരനെ ഡെപ്യൂട്ടി മേയറാക്കാനാണ് പാര്‍ട്ടി നീക്കം.

ഭരണസമിതിയുടെ ആദ്യ ഘട്ടത്തില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ കോണ്‍ഗ്രസ് കൈവശം വയ്ക്കുകയും അവസാന ഓരോ വര്‍ഷം ഘടകകക്ഷികള്‍ക്ക് കൈമാറുകയും ചെയ്യാമെന്ന നിര്‍ദ്ദേശമാണ് കോണ്‍ഗ്രസ് മുന്നോട്ട് വെച്ചത്. കോണ്‍ഗ്രസ് മുന്നോട്ട് വെച്ച ഉപാധികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ആര്‍എസ്പിയും മുസ്ലീം ലീഗും വ്യക്തമാക്കുന്നത്. അര്‍ഹമായ പരിഗണന ലഭിച്ചില്ലെങ്കില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് മുസ്ലീം ലീഗ് മുന്നറിയിപ്പ് നല്‍കി.

ഇടതുകോട്ടയായിരുന്ന കൊല്ലത്ത് 25 വര്‍ഷത്തിന് ശേഷം യുഡിഎഫ് അധികാരം പിടിച്ചെടുക്കുമ്പോള്‍, ഈ ആഭ്യന്തര തര്‍ക്കം മുന്നണി നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഘടകകക്ഷികളെ അനുനയിപ്പിക്കാനുള്ള തിരക്കിട്ട ചര്‍ച്ചകള്‍ ജില്ലാ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.





Share:

Search

Recent News
Popular News
Top Trending


Leave a Comment