News Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണസംഘം ദിണ്ടിഗലില്‍; ഡി മണിയുടെ കൂട്ടാളിയെ ചോദ്യം ചെയ്യുന്നു

Axenews | ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണസംഘം ദിണ്ടിഗലില്‍; ഡി മണിയുടെ കൂട്ടാളിയെ ചോദ്യം ചെയ്യുന്നു

by webdesk2 on | 26-12-2025 11:02:37

Share: Share on WhatsApp Visits: 4


ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണസംഘം ദിണ്ടിഗലില്‍; ഡി മണിയുടെ കൂട്ടാളിയെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പ്രത്യേക അന്വേഷണ സംഘം. കേസിലെ നിര്‍ണ്ണായക കണ്ണിയെന്ന് കരുതപ്പെടുന്ന അന്താരാഷ്ട്ര പുരാവസ്തു മാഫിയ തലവന്‍ ഡി മണി എന്ന ബാലമുരുകന്റെ കൂട്ടാളി ശ്രീകൃഷ്ണനെ എസ്ഐടി ചോദ്യം ചെയ്യുന്നു. തമിഴ്നാട്ടിലെ ഡിണ്ടിഗലില്‍ നേരിട്ടെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യല്‍ നടത്തുന്നത്.

ശബരിമലയില്‍ നിന്ന് വിഗ്രഹങ്ങള്‍ കടത്തിയതില്‍ ശ്രീകൃഷ്ണന് നേരിട്ട് പങ്കുണ്ടെന്ന് വിദേശ വ്യവസായി മൊഴി നല്‍കിയിരുന്നു. ശബരിമല ഉള്‍പ്പെടെയുള്ള പ്രമുഖ ക്ഷേത്രങ്ങളില്‍ ഡി മണിക്ക് വേണ്ടി അനധികൃത ഇടപാടുകള്‍ ഏകോപിപ്പിച്ചിരുന്നത് ശ്രീകൃഷ്ണനാണെന്നാണ് എസ്ഐടിയുടെ സംശയം.

കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നായി ഏകദേശം 1000 കോടി രൂപയുടെ പുരാവസ്തു-സ്വര്‍ണ്ണ ഇടപാടുകളാണ് ഡി മണിയും സംഘവും ലക്ഷ്യമിട്ടിരുന്നതെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു. ശബരിമല കൂടാതെ പത്മനാഭസ്വാമി ക്ഷേത്രത്തിലും സംഘം കണ്ണുവെച്ചിരുന്നു. എന്നാല്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഇടപാടുകള്‍ പാതിവഴിയില്‍ മുടങ്ങിയതായും സൂചനയുണ്ട്.

2017 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ശബരിമലയും ഉപക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് വന്‍ മാസ്റ്റര്‍ പ്ലാനാണ് സംഘം തയ്യാറാക്കിയിരുന്നത്. 2020 ഒക്ടോബര്‍ 20-ന് തിരുവനന്തപുരത്ത് വെച്ച് പണം കൈമാറിയതായും, ഇതില്‍ ശബരിമലയിലെ ഉന്നത ഉദ്യോഗസ്ഥനും ഉണ്ണികൃഷ്ണന്‍ പോറ്റിയും പങ്കെടുത്തതായും വിദേശ വ്യവസായി മൊഴി നല്‍കിയിട്ടുണ്ട്.

ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിഗ്രഹക്കടത്ത് സംഘത്തിന്റെ തലവന്‍ ബാലമുരുകന്‍ ആണ് ഡി മണി എന്ന് എസ്ഐടി തിരിച്ചറിഞ്ഞിട്ടുണ്ട്. ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം മാത്രമല്ല, വിലപിടിപ്പുള്ള പഞ്ചലോഹ വിഗ്രഹങ്ങളും കടത്തിയതായി ഇയാള്‍ക്കെതിരെ ആരോപണമുണ്ട്. നിലവില്‍ ഡി മണിയെ കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണം കേസില്‍ കൂടുതല്‍ ഉന്നതരുടെ പങ്ക് പുറത്തുകൊണ്ടുവരുമെന്നാണ് കരുതപ്പെടുന്നത്.



Share:

Search

Recent News
Popular News
Top Trending


Leave a Comment