News Kerala

പോറ്റിയെ കേറ്റിയേ... പാരഡി പാട്ടില്‍ പൊലീസ് കേസെടുത്തു

Axenews | പോറ്റിയെ കേറ്റിയേ... പാരഡി പാട്ടില്‍ പൊലീസ് കേസെടുത്തു

by webdesk2 on | 17-12-2025 08:02:00

Share: Share on WhatsApp Visits: 6


പോറ്റിയെ കേറ്റിയേ... പാരഡി പാട്ടില്‍ പൊലീസ് കേസെടുത്തു

അയ്യപ്പ ഭക്തിഗാനത്തിന്റെ പാരഡി തയ്യാറാക്കിയ സംഭവത്തിൽ നാല് പേർക്കെതിരെ തിരുവനന്തപുരം സൈബർ പോലീസ് കേസെടുത്തു. പോറ്റിയെ കേറ്റിയേ എന്ന് തുടങ്ങുന്ന പാരഡി ഗാനം മതവികാരം വ്രണപ്പെടുത്തുന്നു എന്ന പരാതിയിലാണ് നടപടി.

തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കേസിൽ ജി.പി. കുഞ്ഞബ്ദുള്ളയാണ് ഒന്നാം പ്രതി. ഡാനിഷ് മലപ്പുറം, സി.എം.എസ് മീഡിയ, സുബൈർ പന്തല്ലൂർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

പാരഡി ഗാനം വിശ്വാസികളുടെ വികാരം ഹനിക്കുന്നതാണെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. ഇതിനിടെ, അയ്യപ്പനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കിയത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സി.പി.എം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ്. വിഷയത്തിൽ രാഷ്ട്രീയപരമായും നിയമപരമായും വലിയ ചർച്ചകളാണ് നടന്നുവരുന്നത്.

Share:

Search

Recent News
Popular News
Top Trending


Leave a Comment