News Kerala

പാലിയേക്കര ടോൾ പ്ലാസയിൽ ഗുണ്ടാവിളയാട്ടം; ജീവനക്കാരെ ക്രൂരമായി മർദ്ദിച്ചു

Axenews | പാലിയേക്കര ടോൾ പ്ലാസയിൽ ഗുണ്ടാവിളയാട്ടം; ജീവനക്കാരെ ക്രൂരമായി മർദ്ദിച്ചു

by webdesk2 on | 17-12-2025 07:38:07

Share: Share on WhatsApp Visits: 5


പാലിയേക്കര ടോൾ പ്ലാസയിൽ ഗുണ്ടാവിളയാട്ടം; ജീവനക്കാരെ ക്രൂരമായി മർദ്ദിച്ചു

പാലിയേക്കര ടോൾ പ്ലാസയിൽ ജീവനക്കാർക്ക് നേരെ വീണ്ടും ആക്രമണം. ബുധനാഴ്ച (ഡിസംബർ 17, 2025) ഉച്ചയോടെയാണ് വെള്ള ഫോർച്യൂണർ കാറിലെത്തിയ സംഘം ടോൾ ജീവനക്കാരെ ക്രൂരമായി മർദ്ദിച്ചത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

ഫാസ്‌ട്‌ടാഗ് റീഡ് ചെയ്ത ശേഷം കാർ മുന്നോട്ട് നീക്കി നിർത്തിയ സംഘം, വാഹനത്തിൽ നിന്നിറങ്ങി വന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. ടോൾ ബൂത്തിന് സമീപം കസേരയിൽ ഇരിക്കുകയായിരുന്ന ജീവനക്കാരനെ സംഘം വളഞ്ഞിട്ട് മർദ്ദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. മർദ്ദനത്തിന് ശേഷം ടോൾ പ്ലാസയിലെ ബാരിക്കേഡുകൾ തകർക്കുകയും മറ്റ് വാഹനങ്ങളെ ബലം പ്രയോഗിച്ച് കടത്തിവിടുകയും ചെയ്ത ശേഷമാണ് സംഘം അവിടെ നിന്നും രക്ഷപ്പെട്ടത്.

സംഭവത്തിൽ ടോൾ പ്ലാസ അധികൃതർ പുതുക്കാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പാലിയേക്കരയിൽ ടോൾ പിരിവിനെ ചൊല്ലിയുള്ള തർക്കങ്ങളും ജീവനക്കാർക്ക് നേരെയുള്ള ആക്രമണങ്ങളും പതിവാകുന്നത് യാത്രക്കാർക്കിടയിലും ആശങ്കയുണ്ടാക്കുന്നുണ്ട്.

Share:

Search

Recent News
Popular News
Top Trending


Leave a Comment