News Kerala

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സിസ തോമസ് ചുമതലയേറ്റു

Axenews | സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സിസ തോമസ് ചുമതലയേറ്റു

by webdesk3 on | 17-12-2025 11:57:58 Last Updated by webdesk2

Share: Share on WhatsApp Visits: 14


 സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സിസ തോമസ് ചുമതലയേറ്റു


സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ഡോ. സിസ തോമസ് ഔദ്യോഗികമായി ചുമതലയേറ്റു. താല്‍ക്കാലിക വൈസ് ചാന്‍സലര്‍ ഡോ. കെ. ശിവപ്രസാദില്‍ നിന്നാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. ചുമതലയേറ്റതിന് പിന്നാലെ ലഭിച്ച സ്വീകരണത്തില്‍ വലിയ സന്തോഷമുണ്ടെന്ന് ഡോ. സിസ തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ സംഭവങ്ങള്‍ എല്ലാം പിന്നിലാക്കേണ്ട സമയമാണിതെന്ന് വ്യക്തമാക്കിയ അവര്‍, പഴയ കാര്യങ്ങള്‍ വീണ്ടും ചികഞ്ഞെടുക്കേണ്ട ആവശ്യമില്ലെന്നും പറഞ്ഞു. സര്‍ക്കാരുമായി സഹകരിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്നും, എന്തെങ്കിലും അപാകതകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഭാവിയില്‍ അത് തിരുത്താനുള്ള ശ്രമം നടത്തുമെന്നും  അറിയിച്ചു.

ഇത് ഒരാളുടെ സ്ഥാപനമല്ല, എല്ലാവരുടേയും കൂടിയുള്ള സര്‍വകലാശാലയാണെന്നും, വിഷയങ്ങളെ വ്യക്തിപരമായി കാണുന്നത് ഒഴിവാക്കി സ്ഥാപനത്തിന്റെ താല്‍പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കണമെന്നും ഡോ. സിസ തോമസ് പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക തനിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


Share:

Search

Recent News
Popular News
Top Trending


Leave a Comment