News Kerala

കിഫ്ബി മസാല ബോണ്ട്: ഇഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഹൈക്കോടതിയിൽ

Axenews | കിഫ്ബി മസാല ബോണ്ട്: ഇഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഹൈക്കോടതിയിൽ

by webdesk2 on | 17-12-2025 06:55:36 Last Updated by webdesk2

Share: Share on WhatsApp Visits: 5


കിഫ്ബി മസാല ബോണ്ട്: ഇഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഹൈക്കോടതിയിൽ

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അയച്ച നോട്ടീസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഹൈക്കോടതിയെ സമീപിച്ചു. ഇഡി അയച്ച കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി ഹർജി നൽകിയിരിക്കുന്നത്.

കിഫ്ബി ചെയർമാൻ എന്ന നിലയിലാണ് മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് അയച്ചത്. മസാല ബോണ്ട് വഴി സമാഹരിച്ച തുക ഉപയോഗിച്ച് ഭൂമി വാങ്ങിയത് ഫെമ (Foreign Exchange Management Act) ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ഇഡിയുടെ ആരോപണം. എന്നാൽ താൻ ഒരു നിയമലംഘനവും നടത്തിയിട്ടില്ലെന്നും അടിസ്ഥാന സൗകര്യ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് റിയൽ എസ്റ്റേറ്റ് പ്രവർത്തനമായി കാണാനാവില്ലെന്നും മുഖ്യമന്ത്രി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഇതേ വിഷയത്തിൽ കിഫ്ബി നൽകിയ ഹർജി പരിഗണിച്ച കോടതി, ഇഡി നടപടികൾക്ക് നേരത്തെ സ്റ്റേ അനുവദിച്ചിരുന്നു. നോട്ടീസ് അയച്ചത് പ്രാഥമിക നടപടിയുടെ ഭാഗമാണെന്ന് ഇഡി കോടതിയെ അറിയിച്ചെങ്കിലും സ്റ്റേ വേണമെന്ന കിഫ്ബിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മുഖ്യമന്ത്രിയും നേരിട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.

Share:

Search

Recent News
Popular News
Top Trending


Leave a Comment