News Kerala

ശബരിമല സ്വർണ്ണക്കൊള്ള: എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതിയിൽ

Axenews | ശബരിമല സ്വർണ്ണക്കൊള്ള: എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതിയിൽ

by webdesk2 on | 17-12-2025 07:12:08 Last Updated by webdesk2

Share: Share on WhatsApp Visits: 7


ശബരിമല സ്വർണ്ണക്കൊള്ള: എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതിയിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നാലാം പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപേക്ഷയിൽ വാദം കേൾക്കുക. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജയശ്രീ മുൻകൂർ ജാമ്യം തേടിയിരിക്കുന്നത്. നേരത്തെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചത്.

അതേസമയം, കേസിൽ പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിനെ പ്രത്യേക അന്വേഷണസംഘം (SIT) ഇന്ന് അറസ്റ്റ് ചെയ്തു. ശ്രീകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അന്വേഷണസംഘം നടപടിയിലേക്ക് കടന്നത്. 2019-ൽ ശബരിമലയിൽ നിന്ന് സ്വർണ്ണപ്പാളി പുറത്തേക്ക് കൊണ്ടുപോയ സമയത്ത് ശ്രീകുമാറായിരുന്നു അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ. ക്രമക്കേടിൽ ഇയാൾക്കും പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ.

ഈ കേസിൽ നിലവിൽ അറസ്റ്റിലാകാനുള്ള ഏക പ്രതി എസ്. ജയശ്രീ മാത്രമാണ്. നാളെ സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാട് അറസ്റ്റ് നടപടികളിൽ നിർണ്ണായകമാകും.

Share:

Search

Recent News
Popular News
Top Trending


Leave a Comment