News Kerala

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ: രണ്ടാം പ്രതി മാര്‍ട്ടിന് എതിരെ കേസ്

Axenews | അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ: രണ്ടാം പ്രതി മാര്‍ട്ടിന് എതിരെ കേസ്

by webdesk3 on | 17-12-2025 11:44:58 Last Updated by webdesk3

Share: Share on WhatsApp Visits: 16


അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ: രണ്ടാം പ്രതി മാര്‍ട്ടിന് എതിരെ കേസ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് രണ്ടാം പ്രതി മാര്‍ട്ടിന് എതിരെ പൊലീസ് കേസ് എടുക്കും. അതിജീവിത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

തനിക്കെതിരേ മനപൂര്‍വം അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് അതിജീവിതയുടെ പരാതി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് സൈബര്‍ ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അതിജീവിത ശ്രദ്ധയില്‍പ്പെടുത്തിയത്. ഇന്നലെയാണ് ഔദ്യോഗികമായി പരാതി കൈമാറിയത്. സംഭവവുമായി ബന്ധപ്പെട്ട് അതിജീവിതയെ അധിക്ഷേപിച്ചവരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

നിലവില്‍ മാര്‍ട്ടിന് കോടതി 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരിക്കുകയാണ്. ഈ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കാനുള്ള നീക്കത്തിലാണ് ഇയാള്‍. പ്രതിയുടെ പേര് പരാമര്‍ശിച്ചുകൊണ്ടുതന്നെയാണ് അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതെന്നാണ് വിവരം.


Share:

Search

Recent News
Popular News
Top Trending


Leave a Comment