News Kerala

കുറ്റം ചെയ്തത് ഒന്നാം പ്രതിയെന്ന് കോടതി; യഥാർഥ കുറ്റവാളി മറഞ്ഞിരിപ്പുണ്ടെന്ന് പ്രോസിക്യൂഷൻ

Axenews | കുറ്റം ചെയ്തത് ഒന്നാം പ്രതിയെന്ന് കോടതി; യഥാർഥ കുറ്റവാളി മറഞ്ഞിരിപ്പുണ്ടെന്ന് പ്രോസിക്യൂഷൻ

by webdesk2 on | 12-12-2025 12:05:00 Last Updated by webdesk2

Share: Share on WhatsApp Visits: 13


കുറ്റം ചെയ്തത് ഒന്നാം പ്രതിയെന്ന് കോടതി; യഥാർഥ കുറ്റവാളി മറഞ്ഞിരിപ്പുണ്ടെന്ന് പ്രോസിക്യൂഷൻ


കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയിൽ വാദം തുടങ്ങി. യഥാർഥത്തിൽ കുറ്റം ചെയ്തത് ഒന്നാം പ്രതിയായ പൾസർ സുനി മാത്രമാണെന്നും, ബാക്കിയുള്ളവർ സുനിയെ സഹായിച്ചവർ മാത്രമാണോ എന്നും കോടതി വാദത്തിനിടെ ചോദിച്ചു. പ്രോസിക്യൂഷൻ യഥാർഥ കുറ്റവാളി മറഞ്ഞിരിപ്പുണ്ടെന്ന് കോടതിയിൽ വാദിച്ചു. ഇത് ഉറപ്പാണോ എന്ന കോടതിയുടെ ചോദ്യത്തിന് ഉറപ്പാണെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. സ്ത്രീയുടെ ശരീരത്തിൽ സമ്മതമില്ലാതെ തൊടാൻ പാടില്ല എന്നതാണ് നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനമെന്നും കോടതി നിരീക്ഷിച്ചു.

ശിക്ഷ സമൂഹത്തിന് മാതൃകയാകണം എന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടപ്പോൾ, സമൂഹം ആവശ്യപ്പെടുന്നതിന് വേണ്ടിയാണോ വിധി എഴുതേണ്ടതെന്ന് കോടതി തിരിച്ചു ചോദിച്ചു. പ്രതികളുടെ മുൻകാല ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച രേഖകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. പ്രതികൾക്ക് മാനസാന്തരം സംഭവിക്കാനുള്ള സാധ്യതയില്ലേ എന്നും കോടതി അഭിപ്രായപ്പെട്ടു. അതിജീവിതയുടെ നിസ്സഹായവസ്ഥ പരിഗണിക്കേണ്ടതല്ലേ എന്നും കോടതി ചോദിച്ചു. അതിക്രൂരമായ ബലാത്സംഗം നടന്നാൽ മാത്രമേ പരമാവധി ശിക്ഷ നൽകാനാകൂ എന്ന് പൾസർ സുനിയുടെ അഭിഭാഷകൻ വാദിച്ചു. കുറഞ്ഞ ശിക്ഷ നൽകണമെന്ന് നാലാം പ്രതി വിജീഷിന്റെ അഭിഭാഷകനും ആവശ്യപ്പെട്ടു.

Share:

Search

Recent News
Popular News
Top Trending


Leave a Comment