by webdesk3 on | 18-11-2025 11:55:42 Last Updated by webdesk2
ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷന് പരിസരത്ത് റെയില്‍വേ ട്രാക്കില്‍ മനുഷ്യന്റെ കാല് കണ്ടെത്തി. എറണാകുളം-ആലപ്പുഴ മെമു ട്രെയിന്‍ യാര്‍ഡിലേക്ക് മാറ്റിയതിന് പിന്നാലെ ട്രാക്ക് ശുചീകരണ തൊഴിലാളികളാണ് കാല് ഭാഗം കണ്ടെത്തിയത്. വിവരം അറിഞ്ഞ റെയില്‍വേ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ട്രെയിന്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നിന്നും വേര്‍പെട്ട ശരീരഭാഗമാണ് ട്രെയിനില്‍ കുടുങ്ങിയതെന്നും പിന്നീട് ട്രാക്കില്‍ വീണതാകാമെന്നുമാണ് പൊലീസ് പ്രാഥമിക വിലയിരുത്തല്‍. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് മെമു ട്രെയിന്‍ ആലപ്പുഴയില്‍ എത്തിയത്.
ആലപ്പുഴയില്‍ നിന്ന് കൊല്ലം, കോട്ടയം, ഷൊര്‍ണൂര്‍ വഴിയായി എറണാകുളം ഉള്‍പ്പെടെ വിവിധ ജില്ലകളിലൂടെയാണ് ഈ മെമു സര്‍വീസ് നടത്തുന്നത്. അതിനാല്‍ മറ്റു ജില്ലകളില്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചയാളുടെ ശരീരഭാഗമായിരിക്കാമെന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നു.
കണ്ടെത്തിയ ശരീരഭാഗത്തിന് രണ്ടോ മൂന്നോ ദിവസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തല്‍. ട്രാക്കിനോട് ചേര്‍ന്നു മറ്റ് ഭാഗങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നു. ഡിഎന്‍എ പരിശോധനയിലൂടെ മൃതദേഹം ആരുടേതെന്ന് കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ലൈംഗികാതിക്രമക്കേസ്: സംവിധായകന് രഞ്ജിത്തിന് ജാമ്യമില്ല
സ്ത്രീവിരുദ്ധ പരാമര്‍ശം: രമേശ് പിഷാരടിക്കെതിരെ പൊലീസില്‍ പരാതി നല്കി മഹിളാമോര്‍ച്ച
നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്; പേരാമ്പ്രയില്‍ വീണ്ടും വിവാദ അനൗണ്‍സ്മെന്റ്
എല്‍പിജിയുമായി ഒരു കപ്പല്‍ കൂടി തീരത്തേക്ക്; ഇതുവരെ ഹോര്‍മുസ് കടന്നത് ഇന്ത്യയുടെ ഏഴ് ടാങ്കറുകള്‍
നിയമസഭ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍; മുഖ്യമന്ത്രി ധര്‍മടത്ത്
ലൈംഗിക അതിക്രമ കേസ്: സംവിധായകന് രഞ്ജിത്തിന് മൂന്ന് ദിവസം കസ്റ്റഡി വേണമെന്ന് പൊലീസ്
അട്ടപ്പാടിയില്‍ പ്രസംഗത്തിനിടെ പന്ന്യന്‍ രവീന്ദ്രന് കുഴഞ്ഞുവീണു; ആരോഗ്യനില തൃപ്തികരം
പേരാമ്പ്ര അനൗണ്‍സ്മെന്റ് വിവാദം: ടി.പി. രാമകൃഷ്ണന് നോട്ടീസ്
മുഖ്യമന്ത്രി ആരെന്നത് തിരഞ്ഞെടുപ്പിന് ശേഷം അറിയാം: രമേശ് ചെന്നിത്തല
കരുണാകരന് സ്മാരക ഫണ്ട് ദുരുപയോഗം ചെയ്തു; ആരോപണവുമായി പത്മജ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്