News India

ബിഹാറില്‍ നിതീഷ് കുമാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Axenews | ബിഹാറില്‍ നിതീഷ് കുമാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

by webdesk3 on | 17-11-2025 11:48:15 Last Updated by webdesk2

Share: Share on WhatsApp Visits: 106


ബിഹാറില്‍ നിതീഷ് കുമാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും


പട്ന: നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാറിലെ പുതിയ എന്‍ഡിഎ മന്ത്രിസഭ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് അറിയിച്ചു. എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ക്കും ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം നല്‍കിയിട്ടുണ്ട്.

അതേസമയം ആര്‍ജെഡി കുടുംബത്തില്‍ നിന്നും വിട്ടു നിന്ന ശേഷം സ്വതന്ത്രമായി മത്സരിച്ചെങ്കിലും കനത്ത പരാജയം നേരിട്ട ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവ് എന്‍ഡിഎയുമായി സഹകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഈ മന്ത്രിസഭയിലും രണ്ടു ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകും. ബിജെപിക്കും ജെഡിയുവിനും തുല്യമായ മന്ത്രിസ്ഥാനം നല്‍കും. എല്‍ജെപിക്ക് രണ്ട് മന്ത്രിസ്ഥാനം നല്‍കുന്ന ഫോര്‍മുലയിലാണ് ധാരണ. ആര്‍എല്‍എം, എച്ച്എഎം പാര്‍ട്ടികള്‍ക്ക് ഓരോ മന്ത്രിസ്ഥാനം വീതം നല്‍കാനും തീരുമാനം എടുത്തു.

മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട ഫോര്‍മുല അന്തിമരൂപം നല്‍കുന്നതിനായി ബിജെപി നിയമസഭാ കക്ഷിയോഗം നാളെ ചേരും. ജെഡിയു എംഎല്‍എമാര്‍ ഇന്ന് പട്നയില്‍ യോഗം ചേരും.

ഇന്ന് തന്നെ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി സമര്‍പ്പിക്കാന്‍ സാധ്യതയുണ്ട്. രാജിക്കുശേഷം എന്‍ഡിഎ നിയമസഭാ കക്ഷിയോഗം ചേര്‍ന്ന് നിതീഷിനെ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഐക്യകണ്‌ഠേന തിരഞ്ഞെടുക്കും 

ഗാന്ധി മൈതാനില്‍ വലിയ ആഘോഷത്തോടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചുവരികയാണ്.


Share:

Search

Recent News
Popular News
Top Trending


Leave a Comment