by webdesk2 on | 17-11-2025 07:52:05 Last Updated by webdesk3
രാജ്യതലസ്ഥാനത്തെ നടുക്കിയ ഡല്‍ഹി സ്ഫോടനക്കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). സ്ഫോടനത്തിന് പിന്നില്‍ ലഷ്കര്‍-ഇ-തയ്ബ (LeT) ബന്ധവും ബംഗ്ലാദേശ് കേന്ദ്രീകരിച്ചുള്ള ഗൂഢാലോചനയും ഏജന്‍സികള്‍ പരിശോധിക്കുന്നു. ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനം ചാവേര്‍ ആക്രമണമായിരുന്നുവെന്ന് എന്‍ഐഎ സ്ഥിരീകരിച്ചു.
ചാവേര്‍ ആക്രമണം നടത്തിയ ഡോക്ടര്‍ ഉമര്‍ നബിയുടെ സഹായിയായ അമീര്‍ റാഷിദിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്ഫോടനക്കേസ് ഏറ്റെടുത്ത ശേഷം എന്‍ഐഎ നടത്തുന്ന ആദ്യ അറസ്റ്റാണിത്. സ്ഫോടനത്തിനായി കാറില്‍ ഘടിപ്പിച്ച ഐഇഡി ആണ് ഉപയോഗിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഈ സ്ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച ഐ-20 കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത് അമീര്‍ റാഷിദിന്റെ പേരിലാണ്. നേരത്തെ തയ്യാറാക്കിയ ചാവേര്‍ ആക്രമണ പദ്ധതി അനുസരിച്ചാണ് അമീര്‍ ഡല്‍ഹിയിലെത്തി കാര്‍ വാങ്ങിയതെന്നും അന്വേഷണ ഏജന്‍സി കണ്ടെത്തി.
ലഷ്കര്‍ ഭീകരന് സൈഫുള്ള സൈഫിന്റെ ബംഗ്ലാദേശ് സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍, സ്ഫോടനത്തിന് ബംഗ്ലാദേശുമായി ബന്ധമുണ്ടോയെന്ന് ഏജന്‍സികള്‍ സംശയിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഭീകരബന്ധങ്ങളും ഗൂഢാലോചനകളും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
ലൈംഗികാതിക്രമക്കേസ്: സംവിധായകന് രഞ്ജിത്തിന് ജാമ്യമില്ല
സ്ത്രീവിരുദ്ധ പരാമര്‍ശം: രമേശ് പിഷാരടിക്കെതിരെ പൊലീസില്‍ പരാതി നല്കി മഹിളാമോര്‍ച്ച
നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്; പേരാമ്പ്രയില്‍ വീണ്ടും വിവാദ അനൗണ്‍സ്മെന്റ്
എല്‍പിജിയുമായി ഒരു കപ്പല്‍ കൂടി തീരത്തേക്ക്; ഇതുവരെ ഹോര്‍മുസ് കടന്നത് ഇന്ത്യയുടെ ഏഴ് ടാങ്കറുകള്‍
നിയമസഭ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍; മുഖ്യമന്ത്രി ധര്‍മടത്ത്
ലൈംഗിക അതിക്രമ കേസ്: സംവിധായകന് രഞ്ജിത്തിന് മൂന്ന് ദിവസം കസ്റ്റഡി വേണമെന്ന് പൊലീസ്
അട്ടപ്പാടിയില്‍ പ്രസംഗത്തിനിടെ പന്ന്യന്‍ രവീന്ദ്രന് കുഴഞ്ഞുവീണു; ആരോഗ്യനില തൃപ്തികരം
പേരാമ്പ്ര അനൗണ്‍സ്മെന്റ് വിവാദം: ടി.പി. രാമകൃഷ്ണന് നോട്ടീസ്
മുഖ്യമന്ത്രി ആരെന്നത് തിരഞ്ഞെടുപ്പിന് ശേഷം അറിയാം: രമേശ് ചെന്നിത്തല
കരുണാകരന് സ്മാരക ഫണ്ട് ദുരുപയോഗം ചെയ്തു; ആരോപണവുമായി പത്മജ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്