News Kerala

നല്ല നേതൃത്വമില്ല; ബീഹാര്‍ പരാജയത്തില്‍ കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

Axenews | നല്ല നേതൃത്വമില്ല; ബീഹാര്‍ പരാജയത്തില്‍ കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

by webdesk3 on | 15-11-2025 11:26:06 Last Updated by webdesk3

Share: Share on WhatsApp Visits: 107


നല്ല നേതൃത്വമില്ല; ബീഹാര്‍ പരാജയത്തില്‍ കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍



ബീഹാറില്‍ കോണ്‍ഗ്രസ് നേരിട്ട വലിയ തോല്‍വിയില്‍  പാര്‍ട്ടിയുടെ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസ് ഒരിക്കല്‍ രാജ്യത്തെ പല ഭാഗങ്ങളിലും അധികാരം പിടിച്ചിരുന്നപ്പോള്‍ വോട്ടിംഗ് മെഷീന്‍ തകരാറുകളെക്കുറിച്ചോ വോട്ട് ചോരിയെക്കുറിച്ചോ ആരും പറഞ്ഞിരുന്നില്ലെന്ന് പത്മജ ഓര്‍മ്മിപ്പിച്ചു. നല്ല നേതൃത്വം ഇല്ലാത്തുകൊണ്ടാണ് കോണ്‍ഗ്രസ് ഇങ്ങനെ തകര്‍ച്ചയിലേക്ക് പോയതെന്നും പത്മജയുടെ പറഞ്ഞു. 

ചുറ്റുമുള്ള സ്തുതിപാഠകരുടെ വാക്കുകള്‍ മാത്രം കേട്ട് പ്രവര്‍ത്തിച്ചാല്‍ ഫലം ഇങ്ങനെയാകുമെന്നും അവര്‍ പരാമര്‍ശിച്ചു. ജയത്തെ സ്വീകരിക്കുന്നതുപോലെ തോല്‍വിയും അംഗീകരിക്കേണ്ടതുണ്ടെന്ന് പത്മജ ആവശ്യപ്പെട്ടു.

കര്‍ണാടകയിലും തെലുങ്കാനയിലും ഒരു രീതിയും മറ്റ് ഇടങ്ങളില്‍ തോല്‍ക്കുമ്പോള്‍ വേറൊരു രീതിയുമാണോ എന്നു ചോദിച്ച പത്മജ, ഇന്ത്യയിലെ ജനങ്ങളെ വിഡ്ഢികളായി കരുതരുതെന്നും മുന്നറിയിപ്പ് നല്‍കി. 

കോണ്‍ഗ്രസ് നേതാക്കളോട് ഒരു കാര്യമാണ് പറയാനുള്ളത്. മോദിയെ അപമാനിക്കുന്നത് നിര്‍ത്തി ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെയും വികസനത്തെയും കുറിച്ചാണ് സംസാരിക്കേണ്ടതെന്നും പത്മജ ഫേസ്ബുക്കില്‍ കുറിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment