by webdesk3 on | 14-11-2025 11:56:07 Last Updated by webdesk3
കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ പ്രധാന പ്രതിയായ ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജന് കുറ്റക്കാരനാണെന്ന് തലശേരി പോക്സോ പ്രത്യേക കോടതി കണ്ടെത്തി. പ്രതിക്കെതിരെ ബലാത്സംഗവും പോക്സോ വകുപ്പുകളും ഉള്‍പ്പെട്ട കുറ്റങ്ങള്‍ കോടതി തെളിയിച്ചു. ശിക്ഷ നാളെ പ്രഖ്യാപിക്കും.
പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എം. ഭാസുരി പ്രതികരിച്ചു. ഇത്രയധികം വിശ്വസിച്ച വ്യക്തിയില്‍ നിന്നാണ് കുട്ടി പീഡനമനുഭവിച്ചത്, എന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.
ഇതിനിടെ കോടതി ശിക്ഷ പ്രഖ്യാപിച്ചതിനു ശേഷം മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന് പി. പ്രേമരാജന്‍ വ്യക്തമാക്കി. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അട്ടിമറി നടത്തിയെന്നും വ്യാജ തെളിവുകള്‍ സൃഷ്ടിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. കേസില്‍ അവസാനമായി അന്വേഷണം നടത്തിയ ടി.കെ. രത്നകുമാര്‍ ഇപ്പോള്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയാണെന്നും അഭിഭാഷകന് പറഞ്ഞു.
തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അധ്യാപകന് പത്മരാജന് നാലാം ക്ലാസുകാരിയെ 2020 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ പീഡിപ്പിച്ചെന്നാണ് പരാതി. മാര്‍ച്ച് 17ന് പത്ത് വയസുകാരി ചൈല്‍ഡ് ലൈനില്‍ നല്കിയ പരാതിയിലൂടെയാണ് കേസ് പുറത്ത് വന്നത്. ലോക്ക് ഉള്ളതും ഇല്ലാത്തതുമായ ശുചിമുറികളില്‍ വെച്ച് തന്നെയാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴിനല്‍കിയിരുന്നു.
ലൈംഗികാതിക്രമക്കേസ്: സംവിധായകന് രഞ്ജിത്തിന് ജാമ്യമില്ല
സ്ത്രീവിരുദ്ധ പരാമര്‍ശം: രമേശ് പിഷാരടിക്കെതിരെ പൊലീസില്‍ പരാതി നല്കി മഹിളാമോര്‍ച്ച
നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്; പേരാമ്പ്രയില്‍ വീണ്ടും വിവാദ അനൗണ്‍സ്മെന്റ്
എല്‍പിജിയുമായി ഒരു കപ്പല്‍ കൂടി തീരത്തേക്ക്; ഇതുവരെ ഹോര്‍മുസ് കടന്നത് ഇന്ത്യയുടെ ഏഴ് ടാങ്കറുകള്‍
നിയമസഭ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍; മുഖ്യമന്ത്രി ധര്‍മടത്ത്
ലൈംഗിക അതിക്രമ കേസ്: സംവിധായകന് രഞ്ജിത്തിന് മൂന്ന് ദിവസം കസ്റ്റഡി വേണമെന്ന് പൊലീസ്
അട്ടപ്പാടിയില്‍ പ്രസംഗത്തിനിടെ പന്ന്യന്‍ രവീന്ദ്രന് കുഴഞ്ഞുവീണു; ആരോഗ്യനില തൃപ്തികരം
പേരാമ്പ്ര അനൗണ്‍സ്മെന്റ് വിവാദം: ടി.പി. രാമകൃഷ്ണന് നോട്ടീസ്
മുഖ്യമന്ത്രി ആരെന്നത് തിരഞ്ഞെടുപ്പിന് ശേഷം അറിയാം: രമേശ് ചെന്നിത്തല
കരുണാകരന് സ്മാരക ഫണ്ട് ദുരുപയോഗം ചെയ്തു; ആരോപണവുമായി പത്മജ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്