by webdesk1 on | 20-09-2024 08:59:30 Last Updated by webdesk1
ബെയ്റൂട്ട്: ലെബനനില്‍ രണ്ട് ദിവസമായി നടന്ന ഇലക്ടോണിക്സ് ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇസ്രായേല്‍ ചാര സംഘടനയായ മൊസാദിന്റെ ബുദ്ധിയെന്ന് വിവരങ്ങള്‍. വര്‍ഷങ്ങള്‍ നീണ്ട ആസൂത്രമാണ് ഇത്തരത്തില്‍ അസാധാരണ സ്ഫോടനങ്ങള്‍ക്കു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ലെബനനിലെ ഹിസ്ബുള്ളക്കായി പേജുറുകള്‍ നിര്‍മിച്ച ഹംഗറി ആസ്ഥാനമായ ബി.എ.സി കണ്‍സള്‍ട്ടിങ് ഒരു ഇസ്രയേല്‍ ഷെല്‍ കമ്പനിയാണെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2022 മുതലാണ് പേജറുകളുടെ കയറ്റുമതി ആരംഭിച്ചത്.
മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിക്കാനും ട്രാക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള പേജറുകളിലേക്ക് മാറാനും ഹിസ്ബുള്ള നേതാക്കള്‍ ആഹ്വാനം ചെയ്യുന്നതിനു മുന്‍പ് തന്നെ ഇലക്ട്രോണിക് ആക്രമണത്തിനുള്ള പദ്ധതി ഇസ്രയേല്‍ ചാരസംഘടന മൊസാദ് തയാറാക്കിയിരുന്നു.
ഇതിനായി ഒന്നിലധികം ഷെല്‍ കമ്പനികളും ഇസ്രയേല്‍ ആരംഭിച്ചിരുന്നു. ഉടമസ്ഥരുടെ ഐഡിന്റിറ്റി പൂര്‍ണമായി ഒഴിവാക്കിയായിരുന്നു ഷെല്‍ കമ്പനികളുടെ രൂപീകരണം.
പ്രത്യക്ഷത്തില്‍ ബി.എ.സി കണ്‍സള്‍ട്ടിങ് ഹംഗറി ആസ്ഥാനമായുള്ള ഒരു കമ്പനിയാണ്. തായ്വാന് കമ്പനിയായ ഗോള്‍ഡ് അപ്പോളോയ്ക്ക് വേണ്ടി ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ നടപ്പാക്കുന്ന കമ്പനി കൂടിയാണ്. ഈ കമ്പനി ഇസ്രായേലി ചാരസംഘടനയുടെ നിയന്ത്രണത്തിലായിരുന്നെന്ന് ഇസ്രയേലിലെ തന്നെ മൂന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
തുടക്കത്തില്‍ യാതൊരു സംശയത്തിനും ഇടനല്‍കാതെ ബി.എ.സി കണ്‍സള്‍ട്ടിങ് കമ്പനി സാധാരണ ഉപഭോക്താക്കള്‍ക്കായി സാധാരണ പേജറുകളുടെ വിതരണം ഏറ്റെടുത്തു. അപ്പോഴും കമ്പനിയുടെ ലക്ഷ്യം ഹിസ്ബുള്ള ആയിരുന്നു. മൊബൈല്‍ ഫോണുകള്‍ ഒഴിവാക്കി പേജറുകള്‍ ഉപയോഗിക്കാന്‍ ഹിസ്ബുള്ള തലവന്‍ ഹസന് നസ്രല്ല ഉത്തരവിട്ടതോടെ ലെബനനിലേക്ക് വന്‍തോതില്‍ പേജറുകളുടെ കയറ്റുമതി വര്‍ധിച്ചു.
ഹിസ്ബുള്ളയ്ക്കായി നിര്‍മിച്ച പേജറുകളിലുണ്ടായിരുന്നത് സ്ഫോടനാത്മകമായ പെന്ററിത്രിറ്റോള്‍ ടെട്രാനൈട്രേറ്റ് അടങ്ങിയ ബാറ്ററികളായിരുന്നു. ഇവകൃത്യമായി ഒരു സന്ദേശത്തിലൂടെ പൊട്ടിത്തെറിപ്പിക്കാവുന്ന തരത്തിലാണ് നിര്‍മിച്ചിരുന്നത്. ഈ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ഇസ്രായേല്‍ ദശലക്ഷക്കണക്കിന് ഡോളറാണ് ചെലവഴിച്ചത്. യഥാര്‍ഥത്തില്‍ ഹാക്കിങ് പേടിച്ച് മൊബൈല്‍ ഒഴിവാക്കി പേജറുകളിലേക്ക് മടങ്ങാനുള്ള ഹിസ്ബുള്ളയുടെ തീരുമാനം തന്നെയാണ് അവര്‍ക്ക് തിരിച്ചടിയായത്.
ഒക്ടോബര്‍ ഏഴിന് ഗാസയില്‍ ഇസ്രായേല്‍ അക്രമം ആരംഭിച്ച സമയത്താണ് തങ്ങളുടെ അംഗങ്ങളോട് അക്രമണസാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കരുതെന്നും പകരം ആശയവിനിമയത്തിനായി പേജറുകള്‍ ഉപയോഗിക്കാമെന്നും നസ്രല്ല ഉത്തരവിട്ടത്. ഹിസ്ബുള്ള ഉദ്യോഗസ്ഥര്‍ എല്ലായ്പ്പോഴും പേജറുകള്‍ കൊണ്ടുപോകണം. യുദ്ധമുണ്ടായാല്‍, പ്രവര്‍ത്തകരോട് എവിടേക്കാണ് പോകേണ്ടതെന്ന് അറിയിക്കാന്‍ പേജറുകള്‍ ഉപയോഗിക്കണമെന്നും നസ്രല്ല ഉത്തരവിട്ടിരുന്നു.
എന്നാല്‍, ഇതിനു മുന്‍പ് തന്നെ വന്‍തോതില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച പേജറുകള്‍ ഷെല്‍ കമ്പനി മുഖേന ഇസ്രലേല്‍ ലെബനനില്‍ എത്തിച്ചിരുന്നെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ശബരിമല സ്വര്‍ണക്കൊള്ള: കെ.പി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി
കെ-ഇനം മൂല്യവർധിത ഉത്പന്നങ്ങൾ ആഗോള വിപണിയിൽ കോർപ്പറേറ്റ് ഉത്പന്നങ്ങൾക്ക് ബദലാകുമെന്ന് മന്ത്രി എം. ബി. രാജേഷ്
ഓപ്പറേഷന് ഷോര്‍ട്ട് സര്‍ക്യൂട്ട്: KSEB ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന; വ്യാപക ക്രമക്കേട്
ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ പിവി അന്‍വര്‍
മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്കുള്ള 9000 രൂപ ധനസഹായം നിര്‍ത്തിയതായി പരാതി
അല്‍ ഫലാഹ് യൂണിവേഴ്സിറ്റിയുടെ 140 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
ആസിഡ് ആക്രമണത്തില്‍ പതിനാലുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു
ബലാത്സംഗക്കേസ്: രാഹുലിന് ഇന്ന് നിര്‍ണായകം, ജാമ്യഹരജിയില്‍ വിധി ഇന്ന്
മലപ്പുറത്ത് ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയ പതിനാലുകാരിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്
കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; അഞ്ച് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരം; ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്ന് സംശയം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്