by webdesk2 on | 13-08-2025 10:10:26 Last Updated by webdesk2
രാഷ്ട്രീയ പോരാട്ടങ്ങളെത്തുടര്‍ന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് രാഹുല്‍ ഗാന്ധി പൂനെ കോടതിയില്‍ അറിയിച്ചു. വി.ഡി. സവര്‍ക്കറെക്കുറിച്ചുള്ള പരാമര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസ് പരിഗണിക്കവേയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.
സവര്‍ക്കറുടെ കൊച്ചുമകനും കേസിലെ പരാതിക്കാരനുമായ സത്യകി സവര്‍ക്കറില്‍ നിന്നും തനിക്ക് ഭീഷണിയുണ്ടെന്ന് രാഹുല്‍ കോടതിയെ അറിയിച്ചു. സത്യകിയുടെ പാരമ്പര്യം ഗാന്ധിവധവുമായി ബന്ധപ്പെട്ട ഗോഡ്‌സെയുടെയും സവര്‍ക്കറുടെയും ആശയങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുലിന്റെ അഭിഭാഷകനായ മിലിന്ദ് ദത്താത്രയ പവാറാണ് കോടതിയില്‍ ഈ ഹര്‍ജി സമര്‍പ്പിച്ചത്.