by webdesk2 on | 13-08-2025 09:06:09 Last Updated by webdesk2
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ലഭിച്ച പരാതികളില്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ മാത്രമാണ് നടന്നതെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ്. വിഷയത്തില്‍ അടിയന്തരമായി കേസെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ച പൊലീസ്, പരാതികളുമായി ബന്ധപ്പെട്ട് നിയമോപദേശം തേടാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വരണാധികാരി കൂടിയായ തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് പൊലീസ് കത്തയക്കും.
മുന്‍ എംപി ഒരു കേന്ദ്രമന്ത്രിയ്ക്കെതിരെ നല്‍കിയിരിക്കുന്ന ഹൈ പ്രൊഫൈല്‍ വിഷയമായതിനാല്‍ അതീവ ജാഗ്രതയോടെ നീങ്ങാനാണ് പൊലീസിന്റെ തീരുമാനം. എഡിജിപി വെങ്കിടേഷ്, തൃശ്ശൂര്‍ റേഞ്ച് ഡിഐജി ഹരിശങ്കര്‍ എന്നിവരുടെ പങ്കെടുത്ത യോഗത്തിലാണ് പൊലീസ് നിര്‍ണായക തീരുമാനങ്ങള്‍ എടുത്തിരിക്കുന്നത്.
വിവാദങ്ങള്‍ക്കിടെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി തൃശൂരിലെത്തും. രാവിലെ ഒമ്പതരയോടെ മണ്ഡലത്തിലെത്തും. പരുക്കേറ്റ പ്രവര്‍ത്തകരെ കാണും. സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്കുള്ള പ്രതിഷേധ മാര്‍ച്ചില്‍ സുരേഷ് ഗോപി പങ്കെടുക്കും. നഗരത്തില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കി.