News Kerala

നഷ്ടപ്പെട്ട മാല ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീടിന്റെ വരാന്തയില്‍; ഒപ്പം ഒരു കത്തും!

Axenews | നഷ്ടപ്പെട്ട മാല ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീടിന്റെ വരാന്തയില്‍; ഒപ്പം ഒരു കത്തും!

by webdesk2 on | 13-08-2025 08:06:06

Share: Share on WhatsApp Visits: 12


നഷ്ടപ്പെട്ട മാല ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീടിന്റെ വരാന്തയില്‍; ഒപ്പം ഒരു കത്തും!

പൊയ്നാച്ചി: നഷ്ടപ്പെട്ട മാല ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീടിന്റെ വരാന്തയില്‍ ഇരിക്കുന്നു. ഒപ്പം ഒരു കത്തും. ഇത്രയും ദിവസം മാല കയ്യില്‍വെച്ചതിനും അതിന്റെ പേരില്‍ വേദനിപ്പിച്ചതിനും മാപ്പു പറഞ്ഞുകൊണ്ടുള്ള കുറിപ്പായിരുന്നു ആ കത്ത്. മാല മോഷ്ടിച്ചതാണോ അതോ കളഞ്ഞുകിട്ടിയതാണോ എന്ന് കത്തില്‍ വ്യക്തമാക്കുന്നില്ല. പൊയ്‌നാച്ചി പറമ്പ ലക്ഷ്മി നിവാസില്‍ എം.ഗീതയുടെ നഷ്ടമായ 36 ഗ്രാം തൂക്കമുള്ള സ്വര്‍ണമാലയാണ് ആരോ വീടിന്റെ വരാന്തയില്‍ കൊണ്ടുവച്ചത്.

മാല എന്റെ കൈകളില്‍ കിട്ടിയിട്ട് ഇന്നേക്ക് 9 ദിവസമായി. ആദ്യം സന്തോഷിച്ചു. പിന്നീട് കയ്യിലെടുക്കുന്തോറും എന്തോ ഒരു നെഗറ്റീവ് ഫീല്‍, ഒരു വിറയല്‍. കുറേ ആലോചിച്ചു എന്തു ചെയ്യണം. ഇത് കെട്ടുതാലിയാണെന്ന സന്ദേശം വാട്സ്ആപ്പില്‍ കണ്ടു. പിന്നെ തീരുമാനിച്ചു, ആരാന്റെ മുതല്‍ വേണ്ടെന്ന്. അങ്ങനെ അഡ്രസ് കണ്ടുപിടിച്ചു. എന്നെ പരിചയപ്പെടുത്താന്‍ താല്‍പര്യമില്ല. ഇത്രയും ദിവസം കയ്യില്‍ വച്ചതിന് മാപ്പ്. വിഷമിപ്പിച്ചതിനും മാപ്പ്, എന്നായിരുന്നു മാല തിരിച്ച് നല്‍കിയ ആള്‍ കുറിപ്പില്‍ വ്യക്തമാക്കിയത്.

ഈ മാസം നാലിനാണ് ഗീതയുടെ സ്വര്‍ണമാല നഷ്ടമായത്. നാലിന് വൈകിട്ട് ഭര്‍ത്താവ്, റിട്ട. റവന്യു ഉദ്യോഗസ്ഥന്‍ വി ദാമോദരനൊപ്പം ബസില്‍പോയി പൊയ്നാച്ചിയില്‍നിന്ന് പറമ്പയിലേക്ക് തിരികെ വീട്ടിലെത്തിയപ്പോഴാണ് 36 ഗ്രാം തൂക്കമുള്ള മാല നഷ്ടപ്പെട്ടതായി അറിയുന്നത്. പിന്നാലെ മേല്‍പറമ്പ് പൊലീസില്‍ പരാതിനല്‍കി.

പൊലീസിന്റെ പൊതുജനക്കൂട്ടായ്മാ വാട്‌സാപ് ഗ്രൂപ്പില്‍ മാല നഷ്ടമായ വിവരം ഷെയര്‍ചെയ്തു. ഇന്നലെ രാവിലെ 10.30ന് ഗീതയും ദാമോദരനും പൊയ്നാച്ചിയിലേക്കു പോകാന്‍ ഇറങ്ങുമ്പോഴാണ് വരാന്തയിലെ ഇരിപ്പിടത്തില്‍ കുറിപ്പും സ്വര്‍ണവും കണ്ടത്. കത്തിനു താഴെ സമീപത്തെ സ്ഥല നാമമായ കുണ്ടംകുഴി എന്ന് എഴുതിയിട്ടുണ്ട്.




Share:

Search

Recent News
Popular News
Top Trending


Leave a Comment