News India

പശുവിനെ ദേശീയ മൃഗമാക്കാന്‍ കേന്ദ്രത്തിന് പദ്ധതി ഇല്ല: സഹമന്ത്രി

Axenews | പശുവിനെ ദേശീയ മൃഗമാക്കാന്‍ കേന്ദ്രത്തിന് പദ്ധതി ഇല്ല: സഹമന്ത്രി

by webdesk3 on | 12-08-2025 03:44:39 Last Updated by webdesk2

Share: Share on WhatsApp Visits: 50


 പശുവിനെ ദേശീയ മൃഗമാക്കാന്‍ കേന്ദ്രത്തിന് പദ്ധതി ഇല്ല: സഹമന്ത്രി


ന്യൂഡല്‍ഹി: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്നതിനുള്ള നിയമം കൊണ്ടുവരാനുള്ള പദ്ധതിയില്ലെന്ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി എസ്.പി. സിങ് ബാഗേല്‍ വ്യക്തമാക്കി. ലോക്‌സഭയില്‍ മുതിര്‍ന്ന ബിജെപി നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ത്രിവേന്ദ്ര സിങ് റാവത്ത് ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിലായിരുന്നു മന്ത്രിയുടെ വിശദീകരണം.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 246(3) പ്രകാരം, മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണ അധികാരം കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഉണ്ടെന്ന് മന്ത്രി പറഞ്ഞു. മൃഗങ്ങളുടെ സംരക്ഷണത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിയമനിര്‍മ്മാണാവകാശവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷണ നടപടികള്‍ക്ക് പിന്തുണ നല്‍കുന്നതിനുമായി 2014 ഡിസംബര്‍ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ റാഷ്ട്രിയ ഗോകുള്‍ മിഷന്‍ നടപ്പിലാക്കി വരികയാണെന്നും, സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നടത്തുന്ന പദ്ധതികള്‍ക്ക് ഇത് ശക്തി നല്‍കുന്നുവെന്നും മന്ത്രി വിശദീകരിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment