News Kerala

വ്യാജ വോട്ട് ആരോപണത്തില്‍ സുരേഷ് ഗോപിക്കെതിരെ അന്വേഷണം

Axenews | വ്യാജ വോട്ട് ആരോപണത്തില്‍ സുരേഷ് ഗോപിക്കെതിരെ അന്വേഷണം

by webdesk3 on | 12-08-2025 03:38:38 Last Updated by webdesk2

Share: Share on WhatsApp Visits: 19


 വ്യാജ വോട്ട് ആരോപണത്തില്‍ സുരേഷ് ഗോപിക്കെതിരെ അന്വേഷണം



തൃശൂരിലേക്ക് വോട്ട് മാറ്റിയെന്ന ആരോപണവുമായി കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങാന്‍ പൊലീസ് തീരുമാനിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ പരാതി സ്വീകരിച്ചതായി തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തൃശ്ശൂര്‍ എസിപിക്ക് ചുമതലപ്പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ നിയമോപദേശം തേടുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

കെപിസിസി രാഷ്ട്രീയ കാര്യാ സമിതി അംഗം ടി.എന്‍. പ്രതാപന്‍ ആണ് പരാതി നല്‍കിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സുരേഷ് ഗോപി വോട്ട് തൃശൂരിലേക്ക് മാറ്റിയത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്നാരോപിച്ചാണ് പരാതി.

തിരുവനന്തപുരത്ത് സ്ഥിരതാമസക്കാരനായ സുരേഷ് ഗോപി, വ്യാജ സത്യപ്രസ്താവന ഉള്‍പ്പെടെ നല്‍കിയെന്നും, നിയമവിരുദ്ധ മാര്‍ഗ്ഗങ്ങളിലൂടെ തൃശൂര്‍ നിയമസഭാ മണ്ഡലത്തിലെ 115-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചേര്‍ത്തുവെന്നുമാണ് പരാതിയില്‍ പറയുന്നത്.

ജനപ്രാതിനിധ്യ നിയമപ്രകാരം, സ്ഥിരതാമസക്കാരായവര്‍ക്കു മാത്രമേ ആ ബൂത്തില്‍ വോട്ട് ചേര്‍ക്കാന്‍ കഴിയൂ. പതിറ്റാണ്ടുകളായി സുരേഷ് ഗോപിയും കുടുംബവും തിരുവനന്തപുരം ശാസ്തമംഗലം ഡിവിഷനിലെ 22/1788 നമ്പര്‍ വീട്ടില്‍ താമസിക്കുന്നവരാണെന്നും, കേന്ദ്രമന്ത്രിയായതിന് ശേഷമുള്ള വോട്ടര്‍ പട്ടിക പുതുക്കലിലും അവരുടെ പേരുകള്‍ തിരുവനന്തപുരത്ത് തുടര്‍ന്നുവെന്നതും കൃത്രിമത്തിനുള്ള തെളിവാണെന്നുമാണ് ആരോപണം.






Share:

Search

Recent News
Popular News
Top Trending


Leave a Comment