News Kerala

ഓഗസ്റ്റ് 14 വിഭജന ഭീകരതാ ദിനമായി ആചരിക്കണമെന്ന് ഗവര്‍ണര്‍

Axenews | ഓഗസ്റ്റ് 14 വിഭജന ഭീകരതാ ദിനമായി ആചരിക്കണമെന്ന് ഗവര്‍ണര്‍

by webdesk3 on | 11-08-2025 12:51:29 Last Updated by webdesk2

Share: Share on WhatsApp Visits: 71


 ഓഗസ്റ്റ് 14 വിഭജന ഭീകരതാ ദിനമായി ആചരിക്കണമെന്ന് ഗവര്‍ണര്‍


തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പുറത്തിറക്കിയ പുതിയ സര്‍ക്കുലര്‍ വിവാദത്തില്‍. ഓഗസ്റ്റ് 14-നെ വിഭജന ഭീകരതാ ദിനമായി സര്‍വകലാശാലകളില്‍ ആചരിക്കണമെന്നതാണ് സര്‍ക്കുലറിന്റെ നിര്‍ദേശം. വൈസ് ചാന്‍സലര്‍മാര്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി സെമിനാറുകളും നാടകങ്ങളും സംഘടിപ്പിക്കണമെന്നും, എല്ലാ വൈസ് ചാന്‍സലര്‍മാരും വിദ്യാര്‍ത്ഥികളും ദിനാചരണത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

എന്നാല്‍, ഗവര്‍ണര്‍ സമാന്തര ഭരണ സംവിധാനമായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചു. ദിനാചരണം നടത്താന്‍ നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷവും യുജിസി സര്‍വകലാശാലകള്‍ക്ക് സമാന നിര്‍ദേശം നല്‍കിയിരുന്നു. ഓഗസ്റ്റ് 14-നെ വിഭജന ഭീകരതാ സ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്ത് പരിപാടിയില്‍ പ്രഖ്യാപിച്ചിരുന്നു.






Share:

Search

Recent News
Popular News
Top Trending


Leave a Comment