by webdesk3 on | 11-08-2025 12:38:43 Last Updated by webdesk2
എറണാകുളം: കോതമംഗലത്ത് 23കാരിയായ ടിടിസി വിദ്യാര്‍ത്ഥിനി സോന എല്‍ദോസ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് റമീസ് പൊലീസ് കസ്റ്റഡിയില്‍. ശനിയാഴ്ച സോനയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവം വലിയ വിവാദമാകുന്നതിനിടെ, വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാകുറിപ്പ് പുറത്തുവന്നു.
കുറിപ്പില്‍, രജിസ്റ്റര്‍ വിവാഹം നടത്താമെന്ന വ്യാജേന റമീസ് തങ്ങളെ പറവൂരിലെ വീട്ടിലേക്ക് കൊണ്ടുപോയി മതം മാറാന്‍ നിര്‍ബന്ധിച്ചതായി സോന ആരോപിക്കുന്നു. ഇങ്ങനെ ചതിക്കപ്പെട്ട് ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇമ്മോറല്‍ ട്രാഫിക്കില്‍ പിടിക്കപ്പെട്ട റമീസിനെ ഞാന്‍ ക്ഷമിച്ചു. പക്ഷേ അവന്‍ വീണ്ടും വീണ്ടും സ്നേഹമില്ലെന്ന് തെളിയിച്ചു. കുടുംബാംഗങ്ങള്‍ക്കും അവന്റെ തെറ്റുകള്‍ അറിയാമായിരുന്നുവെങ്കിലും ഒന്നും ചെയ്തില്ല എന്നും കുറിപ്പില്‍ പറയുന്നു.
മതം മാറാന്‍ സമ്മതിച്ച ശേഷവും റമീസും കൂട്ടുകാരും കുടുംബാംഗങ്ങളും ക്രൂരത തുടര്‍ന്നുവെന്നും, മതം മാറിയാല്‍ മാത്രം പോരാ, വീട്ടില്‍ തന്നെ നില്‍ക്കണം എന്നായിരുന്നു അവരുടെ ആവശ്യമെന്നും സോന കുറിപ്പില്‍ എഴുതിയിട്ടുണ്ട്.