by webdesk3 on | 11-08-2025 12:25:02 Last Updated by webdesk2
ചെന്നൈ: നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്ന് ഭീഷണി മുഴക്കിയ സംഭവത്തില്‍ വിവാദം രൂക്ഷമാകുന്നു. സീരിയല്‍ നടന്‍ രവിചന്ദ്രനാണ് ഭീഷണി മുഴക്കിയത്. കമല്‍ഹാസന്‍ സനാതന ധര്‍മ്മത്തിനെതിരെ നടത്തിയ പ്രസ്താവനയാണ് പ്രകോപനമായത്.
മക്കള്‍ നീതിമയ്യം ഭാരവാഹികള്‍ ചെന്നൈ പൊലീസ് കമ്മീഷണര്‍ക്കു നല്‍കിയ പരാതിയില്‍, സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണം ആവശ്യപ്പെട്ടു.
കഴിഞ്ഞ ആഴ്ച നടന്‍ സൂര്യയുടെ സന്നദ്ധ സംഘടനയായ അഗരം ഫൗണ്ടേഷന്‍ 15-ാം വാര്‍ഷിക വേദിയില്‍ സംസാരിക്കുമ്പോള്‍, സ്വേച്ഛാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകള്‍ തകര്‍ക്കാന്‍ വിദ്യാഭ്യാസം മാത്രമാണ് ആയുധം എന്ന് കമല്‍ഹാസന്‍ പറഞ്ഞിരുന്നു. അറിവല്ലാതെ മറ്റൊരു ആയുധവും കൈയിലെടുക്കരുതെന്നും യുവാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
ഇതിനെതിരെ രംഗത്തെത്തിയ രവിചന്ദ്രന്‍, കമല്‍ഹാസന്റെ പ്രസ്താവന സനാതന ധര്‍മ്മത്തെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ചു. ഒരു യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വിവാദ പ്രസ്താവന പുറത്തുവന്നത്.