by webdesk2 on | 11-08-2025 11:03:40 Last Updated by webdesk3
കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിയായ പ്രമുഖ റാപ്പര്‍ വേടനായി പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് വിദേശത്തേയ്ക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് സർക്കുലർ. വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് നോട്ടീസ് നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ടാഴ്ച പിന്നിട്ടിട്ടും ഇയാളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല.
ഇതിനിടെ, വേടന്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ മാസം 18-നാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുക. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. അന്വേഷണം തൃക്കാക്കര എ.സി.പി.യുടെ മേല്‍നോട്ടത്തില്‍ ഇന്‍ഫോപാര്‍ക്ക് എസ്.എച്ച്.ഒ.വിജയിക്കുന്നു.
കേസുമായി ബന്ധപ്പെട്ട് വേടന്റെയും യുവതിയുടെയും സുഹൃത്തുക്കളുടെ മൊഴിയെടുക്കുന്നത് അന്വേഷണത്തിന്റെ അടുത്ത ഘട്ടമാണ്. ഇവര്‍ തമ്മില്‍ നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ മൊഴി അനുസരിച്ച്, അഞ്ച് തവണ പീഡനം നടന്നതായും കോഴിക്കോട്, കൊച്ചി, ഏലൂര്‍ എന്നിവിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചതായും പറയുന്നു. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഈ വിവരങ്ങള്‍ അറിയുന്ന ചില സുഹൃത്തുക്കളുടെ പേരും യുവതി പോലീസിന് നല്‍കിയിട്ടുണ്ട്.