News International

ഗാസയിലെ ഇസ്രയേല്‍ ആക്രമണം: അഞ്ച് അല്‍ ജസീറ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Axenews | ഗാസയിലെ ഇസ്രയേല്‍ ആക്രമണം: അഞ്ച് അല്‍ ജസീറ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

by webdesk2 on | 11-08-2025 08:34:23

Share: Share on WhatsApp Visits: 7


ഗാസയിലെ ഇസ്രയേല്‍ ആക്രമണം: അഞ്ച് അല്‍ ജസീറ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഗാസ: ഇസ്രയേല്‍ സൈന്യം ഗാസയില്‍ നടത്തുന്ന ആക്രമണത്തില്‍ അല്‍ ജസീറയുടെ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രിക്ക് സമീപം മാധ്യമപ്രവര്‍ത്തകര്‍ തങ്ങുന്ന താല്‍ക്കാലിക ടെന്റില്‍ നടത്തിയ ആക്രമണത്തിലാണ് അല്‍ ജസീറയുടെ മാധ്യമപ്രവര്‍ത്തകരായ അനസ് അല്‍-ഷെരീഫ്, മുഹമ്മദ് ഖ്രീഖ്, ക്യാമറാമാന്മാരായ ഇബ്രാഹിം സഹെര്‍, മുഹമ്മദ് നൗഫല്‍, മോമെന്‍ അലിവ എന്നിവര്‍ കൊല്ലപ്പെട്ടത്.

മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയതെന്ന് അല്‍ ജസീറ പ്രസ്താവനയിലൂടെ ആരോപിച്ചു. മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും ചാനല്‍ ആരോപിച്ചു. ഗാസയില്‍ നടക്കുന്ന കാര്യങ്ങള്‍ ലോകത്തെ അറിയിച്ചിരുന്ന ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് ശ്രമമെന്നും, മാധ്യമപ്രവര്‍ത്തകരുടെ ടെന്റിനെ കൃത്യമായി ലക്ഷ്യംവെച്ചാണ് ആക്രമണം നടന്നതെന്നും അല്‍ ജസീറ മാനേജിങ് എഡിറ്റര്‍ മുഹമ്മദ് മൊവാദ് പറഞ്ഞു.

അതേസമയം, അനസ് അല്‍-ഷെരീഫ് കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇദ്ദേഹം ഒരു മാധ്യമപ്രവര്‍ത്തകനാണെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല. ഹമാസിന്റെ ഭീകരസെല്ലിലെ ഒരു തലവനെ വധിച്ചു എന്നാണ് ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നത്. ഇസ്രായേല്‍ ആക്രമണത്തില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

തങ്ങളുടെ അംഗീകൃത സ്റ്റാഫുകള്‍ തന്നെയാണ് ഗസ്സ മുനമ്പില്‍ അവര്‍ ജോലി ചെയ്യുന്നതിനിടെ കൊല്ലപ്പെട്ടതെന്ന് അല്‍ ജസീറ മാനേജിങ് എഡിറ്റര്‍ മുഹമ്മദ് മൊവാദ് അറിയിച്ചു. ഗാസ മുനമ്പില്‍ എന്താണ് നടക്കുന്നത് എന്ന് ലോകത്തെ കേള്‍പ്പിച്ച ഒരേയൊരു ശബ്ദത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്നും അവരുടെ ടെന്റിനെ കൃത്യമായി ലക്ഷ്യം വച്ചാണ് ഇസ്രയേല്‍ ആക്രമണം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Share:

Search

Recent News
Popular News
Top Trending


Leave a Comment