News India

ഇന്ത്യ മുന്നണിയുടെ പ്രതിഷേധം: വോട്ടര്‍പട്ടിക ക്രമക്കേട് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാര്‍ച്ച്

Axenews | ഇന്ത്യ മുന്നണിയുടെ പ്രതിഷേധം: വോട്ടര്‍പട്ടിക ക്രമക്കേട് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാര്‍ച്ച്

by webdesk2 on | 11-08-2025 08:10:54 Last Updated by webdesk2

Share: Share on WhatsApp Visits: 7


ഇന്ത്യ മുന്നണിയുടെ പ്രതിഷേധം: വോട്ടര്‍പട്ടിക ക്രമക്കേട് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാര്‍ച്ച്

ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ ആരോപിച്ച് പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി പ്രതിഷേധം ശക്തമാക്കുന്നു. ഇന്ന് രാവിലെ 11:30ന് പാര്‍ലമെന്റില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസ് ലക്ഷ്യമാക്കി മുന്നണി നേതാക്കള്‍ മാര്‍ച്ച് നടത്തും. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

കര്‍ണാടക, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വോട്ടര്‍പട്ടികകളില്‍ ക്രമക്കേടുണ്ടെന്ന് രാഹുല്‍ ഗാന്ധിയുടെ ആരോപണം ഉയര്‍ത്തിയാണ് പ്രതിഷേധം. ഒരു വ്യക്തിക്ക് ഒരു വോട്ട് എന്ന ജനാധിപത്യ മൂല്യത്തിന് വിരുദ്ധമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനമെന്ന് രാഹുല്‍ ഗാന്ധി എക്സിലൂടെ വിമര്‍ശിച്ചു. വോട്ടര്‍ ക്രമക്കേടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് പങ്കുവെക്കുന്നതിനായി വോട്ട് ചോരി എന്ന പേരില്‍ ഒരു വെബ്‌സൈറ്റും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. ഈ വെബ്‌സൈറ്റില്‍ ആരോപണങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന രേഖകളും വീഡിയോ സന്ദേശങ്ങളും ലഭ്യമാണ്.

വോട്ടര്‍പട്ടിക ക്രമക്കേടുകള്‍ സംബന്ധിച്ച തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ഗ്രസ് ഇന്ന് പ്രത്യേക യോഗം ചേരും. വൈകുന്നേരം 4 മണിക്ക് എഐസിസി ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറിമാരും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളും പങ്കെടുക്കും. ക്രമക്കേടുകള്‍ക്കെതിരെ സംസ്ഥാനവ്യാപകമായി ഒരു ക്യാമ്പയിന്‍ ആരംഭിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. വൈകുന്നേരം 7 മണിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഇന്ത്യ മുന്നണി നേതാക്കള്‍ക്കായി അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്.

അതേസമയം, രാഹുല്‍ ഗാന്ധി പുറത്തുവിട്ട രേഖകള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കത്തയച്ചു. ശകുന്‍ റാണി എന്ന വ്യക്തി രണ്ട് വോട്ട് ചെയ്തെന്ന ആരോപണത്തിന് തെളിവുകള്‍ ഹാജരാക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.



Share:

Search

Recent News
Popular News
Top Trending


Leave a Comment